കെഡിഎകെ "കോട്ടയം മഹോത്സവം 2025' വെള്ളിയാഴ്ച നടക്കും
അബ്ദുല്ല നാലുപുരയിൽ
Monday, January 27, 2025 3:06 PM IST
കുവൈറ്റ് സിറ്റി: കോട്ടയം ഡിസ്ട്രിക്റ്റ് അസോസിയേഷന് കുവൈറ്റ്(കെഡിഎകെ) മെഗാ പരിപാടിയായ "കോട്ടയം മഹോത്സവം' വെള്ളിയാഴ്ച നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അബ്ബാസിയ അസ്പയര്‍ ഇന്ത്യന്‍ ഇന്റര്‍നാഷനല്‍ സ്കൂളില്‍ വൈകുന്നേരം നാലു മുതലാണ് പരിപാടി.
ജോസ് കെ. മാണി എംപി മുഖ്യാതിഥിയായും തോമസ് കെ. തോമസ് എംഎൽഎ വിശിഷ്ടാതിഥിയായും സംബന്ധിക്കും. കുവൈറ്റിലുള്ള കോട്ടയത്തുകാരായ സംരംഭകരെയും മാധ്യമപ്രവര്‍ത്തകരെയും ചടങ്ങിൽ ആദരിക്കും.
പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകന് ജി. വേണുഗോപാലും മകന് അരവിന്ദ് വേണുഗോപാലും നയിക്കുന്ന ഗാനസന്ധ്യക്കു പുറമെ ചലച്ചിത്ര പിന്നണി ഗായിക നയന നായര്‍, ഗായകന് വീപിന് സേവിയര്‍, സ്റ്റാൻഡ്അപ്പ് കോമേഡിയന്‍ റെജി രാമപുരം തുടങ്ങിയവരുടെ കലാവിരുന്നും ഉണ്ടായിരിക്കും.
കെഡിഎകെ പ്രസിഡന്റ് ചെസില്‍ ചെറിയാന് രാമപുരം, ജനറല്‍ സെക്രട്ടറി അജിത്ത് സഖറിയ പീറ്റര്‍, പ്രോഗ്രാം ജനറല്‍ കണ്‍വീനര്‍ കെ.ജെ. ജോണ്‍, ലേഡീസ് വിംഗ് ചെയര്‍ പേര്‍സണ്‍ ട്രീസ എബ്രഹാം, വൈസ് പ്രസിഡന്റുമാരായ ഹരികൃഷ്ണന് മോഹന്‍, ഹാരോള്‍ഡ് മാത്യു, പ്രോഗ്രാം കണ്‍വീനര്‍ സാം നന്ത്യാട്ട് തുടങ്ങിയവര്‍ വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.