രാജു തോബിയാസ് അന്തരിച്ചു
Tuesday, December 31, 2024 3:26 PM IST
ഷിക്കാഗോ: ഷിക്കാഗോയിൽ വർഷങ്ങളായി ബിസിനസ് ചെയ്തിരുന്ന രാജു തോബിയാസ് (66) ടെക്സസ് സിയന്നായിൽ (മിസുറി സിറ്റി) അന്തരിച്ചു. തൊടുപുഴ പാനാത്ത് കുടുബാംഗം റീനയാണ് ഭാര്യ.
റെൻജി തോബിയാസ് മകനും റിനു ലോട്ട് മകളും എറിൻ തോബിയാസ്, ഓസ്റ്റിൻ ലോട്ട് എന്നിവർ മരുമക്കളും റീഗൻ ലോട്ട് പേരക്കുട്ടിയുമാണ്.
സഹോദരങ്ങൾ: മേരി സാമുവൽ(ജോർജ് സാമുവൽ) ഷിക്കാഗോ, എൽസി ജറമിയാസ് (ജറമിയാസ്) കൊല്ലം, പരേതനായ ആൽഫ്രഡ് തോബിയാസ്(ട്രെസിറ്റാ) കൊല്ലം, അൽഫോൻസ് തോബിയാസ്(ജസീന്താ) കൊല്ലം, ലീലാ ബെഞ്ചമിൻ (പരേതനായ ബെഞ്ചമിൻ) കൊല്ലം,
ആനി പാപ്പചൻ (പാപ്പച്ചൻ) കൊല്ലം, യേശുദാസൻ തോബിയാസ് (കുഞ്ഞുമോൾ) ഷിക്കാഗോ, വിമല ജോണി (ജോണി പുല്ലൻ) ഷിക്കാഗോ, ആന്റണി തോബിയാസ് (ജിബി) ഷിക്കാഗോ, ജലജാ ജോളി (ജോളി) കൊല്ലം.