"സുസ്ഥിര’ സർവീസ് സെന്റർ തോലന്നൂരിലും
1572762
Friday, July 4, 2025 5:46 AM IST
കുഴൽമന്ദം: കുത്തന്നൂർ ഗ്രാമപഞ്ചായത്തിൽ കുടുംബശ്രീ മിഷൻ നടപ്പിലാക്കുന്ന സംയോജിത ഫാമിംഗ് ക്ലസ്റ്ററിന്റെ ഭാഗമായി സുസ്ഥിര ലൈവ്ലിഹുഡ് സർവീസ് സെന്റർ പ്രവർത്തനമാരംഭിച്ചു.
കുത്തന്നൂർ ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ കർഷകർക്ക് കാർഷികമൃഗസംരക്ഷണ ഉത്പന്നങ്ങളുടെ സംഭരണം, മൂല്യവർധനവ്, ബ്രാൻഡിംഗ്, വിപണനം എന്നിവയിൽ ശാസ്ത്രീയമായ സഹായം നൽകി സുസ്ഥിര വരുമാനം ഉറപ്പാക്കുകയാണ് ലക്ഷ്യം. സെന്ററിന്റെ ഉദ്ഘാടനം തോലനൂരിൽ പി.പി. സുമോദ് എം എൽ എ നിർവഹിച്ചു. കുഴൽമന്ദം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. ദേവദാസ് അധ്യക്ഷനായിരുന്നു.