യുവക്ഷേത്രയിൽ അധ്യാപക പരിശീലനം
1572757
Friday, July 4, 2025 5:46 AM IST
മുണ്ടൂർ: യുവക്ഷേത്ര കോളജ് ഗണിതശാസ്ത്ര വിഭാഗത്തിന്റെ നേതൃത്വത്തിൽ ലെവറേജിംഗ് എഐ ടൂൾസ് ഫോർ എൻഹാൻസ്ഡ് ടീച്ചിംഗ് ആൻഡ് റിസർച്ച് എക്സലൻസ് എന്ന വിഷയത്തിൽ സംഘടിപ്പിച്ച അധ്യാപക പരിശീലന പരിപാടി എഫ്ഡിപി കോയന്പത്തൂർ സ്വാശ്രയ കോളജ് അസിസ്റ്റന്റ് പ്രഫസർ ഡോ.കെ. പ്രതാപചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
പ്രിൻസിപ്പൽ ഡോ. ടോമി ആന്റണി അധ്യക്ഷനായിരുന്നു. ഡയറക്ടർ റവ.ഡോ. മാത്യു ജോർജ് വാഴയിൽ മുഖ്യപ്രഭാഷണം നിർവഹിച്ചു. വൈസ് പ്രിൻസിപ്പൽ റവ.ഡോ. ജോസഫ് ഓലിക്കൽകൂനൽ ആശംസകളർപ്പിച്ചു. ഗണിത ശാസ്ത്ര വിഭാഗം മേധാവി പ്രഫ.ടി.കെ. രാജൻ സ്വാഗതവും ഐക്യുഎസി ജോയിന്റ് കോ- ഓർഡിനേറ്റർ ഫാ. ഷൈജു പരിയത്ത് നന്ദിയും പറഞ്ഞു.