പറമ്പിക്കുളത്തു എബിസിഡി ക്യാമ്പ്
1572759
Friday, July 4, 2025 5:46 AM IST
മുതലമാട: ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ പറമ്പിക്കുളം ടൈഗർഹാളിൽ നടന്ന എബിസിഡി ക്യാമ്പ് മുതലമട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജാസ്മിൻ ഷെയ്ക്ക് ഉദ്ഘാടനം ചെയ്തു. വികസന കാര്യസ്ഥിരംസമിതി അധ്യക്ഷ ബേബിസുധ അധ്യക്ഷത വഹിച്ചു.
ട്രൈബൽ എക്സ്റ്റൻഷൻ ഓഫിസർ അജീഷ് ഭാസ്കർ, ചിറ്റൂർ തഹസിൽദാർ എം.പി. അനന്തകുമാർ, താലൂക്ക് സപ്ലൈ ഓഫീസ് ആർഐ കാർത്തികേയൻ, പറമ്പിക്കുളം വാർഡ് മെംബർ ശെൽവി എന്നിവർ പ്രസംഗിച്ചു. ആവശ്യ മുള്ള കുടുംബങ്ങൾക്കും വ്യക്തികൾക്കും അടിസ്ഥാനരേഖ നൽകുന്നതിനായാണ് ക്യാമ്പ് സംഘടിപ്പിച്ചത്.