എസ്റ്റിമേറ്റ് പ്രകാരമുള്ള നിർമാണപ്രവൃത്തികൾ ഉടൻ ആരംഭിക്കണം: കെ. ശാന്തകുമാരി എംഎൽഎ
1572390
Thursday, July 3, 2025 2:02 AM IST
കല്ലടിക്കോട്: നാഷണൽ ഹൈവേയിൽ പനയമ്പാടത്ത് അപകടമേഖല പുനഃക്രമീകരിക്കുന്നതുമായി ബന്ധപ്പെട്ട് നാഷണൽ ഹൈവേ അഥോറിറ്റി ഓഫ് ഇന്ത്യ ഉദ്യോഗസ്ഥരും കെ. ശാന്തകുമാരി എംഎൽഎയുടെ നേതൃത്വത്തിൽ സംഭവസ്ഥലം സന്ദർശിച്ചു.
സംസ്ഥാന സർക്കാരിന്റെ ആവശ്യപ്രകാരം ഒരുകോടി 35 ലക്ഷം രൂപ ഫണ്ട് അനുവദിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് നാഷണൽ ഹൈവേ അഥോറിറ്റി തയ്യാറാക്കിയിട്ടുള്ള എസ്റ്റിമേറ്റ് പ്രകാരമുള്ള നിർമാണ പ്രവൃത്തികൾ ഉടൻ ആരംഭിക്കണമെന്ന് എംഎൽഎ നിർദേശിച്ചു.