ഓൺലൈൻ ടാക്സി സേവനനിരക്കിൽ മാറ്റം
1572758
Friday, July 4, 2025 5:46 AM IST
കോയന്പത്തൂർ: തിരക്കേറിയ സമയങ്ങളിൽ ഓൺലൈൻ ടാക്സി സേവനങ്ങൾക്കുള്ള നിരക്ക് വർധിപ്പിക്കാൻ സർക്കാർ അനുമതി നൽകി. നേരത്തെ ഓൺലൈൻ ടാക്സി സർവീസുകൾക്കു തിരക്കേറിയ സമയങ്ങളിലോ ഉയർന്ന ഡിമാൻഡുള്ള സമയങ്ങളിലോ അടിസ്ഥാന നിരക്കിന്റെ 1.5 മടങ്ങ് ഈടാക്കാൻ അനുവാദമുണ്ടായിരുന്നു. കേന്ദ്ര റോഡ്- ഗതാഗത, ഹൈവേ മന്ത്രാലയം പുറപ്പെടുവിച്ച പുതിയ മാർഗനിർദേശപ്രകാരം രണ്ടുമടങ്ങുവരെ ഈടാക്കാം. തിരക്കില്ലാത്ത സമയങ്ങളിൽ അന്പതുശതമാനം കുറവ് ഈടാക്കാനും അനുമതി നൽകിയിട്ടുണ്ട്.