സൈക്കിൾസന്ദേശയാത്ര നടത്തി
1546416
Tuesday, April 29, 2025 1:55 AM IST
പാലക്കാട്: നമ്മുടെ മണ്ണും നീരും എറ്റവും മികച്ചത് അർഹിക്കുന്നു എന്ന മുദ്രാവാക്യമുയർത്തി പാലക്കാട് ഫോർട്ട് പെഡല്ലേഴ്സ് സൈക്ലിംഗ് സംഘടനയുടെ ആഭിമുഖ്യത്തിൽ വനം, വായു, മണ്ണ്, ജലം, വന്യജീവി സംരക്ഷണ സൈക്കിൾ സന്ദേശയാത്ര ക്ലബ് അംഗങ്ങളായ സൈക്ലിസ്റ്റുകളോടൊപ്പം തൃശൂർ, മലപ്പുറം, കോയമ്പത്തൂർ, പൊള്ളാച്ചി, ചെന്നൈ എന്നിവിടങ്ങളിൽ നിന്നുള്ള സൈക്ലിസ്റ്റുകൾ അടക്കം 70 പേർ പോത്തുണ്ടി ചെക്ക്പോസ്റ്റിൽ നിന്നാരംഭിച്ച റാലി റേഞ്ച് ഓഫീസർ ഷെരീഫ് ഫ്ലാഗ് ഓഫ് ചെയ്തു.
വനംവകുപ്പിന്റെ യോദ്ധ വാഹനത്തിന്റെ അകമ്പടിയോടുകൂടി റാലി നെല്ലിയാമ്പതിയിലേക്ക് തിരിച്ചു. കൂടെയുള്ള എഫ്പിപിയുടെ വാഹനത്തിന്റേയും സാങ്കേതിക സഹായത്തിനായുള്ള അകമ്പടിവാഹനത്തിന്റേയും പ്രാഥമികചികിത്സയ്ക്കുള്ള മെഡിക്കൽകിറ്റു സഹിതമുള്ള 3 ഇരുചക്രവാഹനങ്ങളിലുള്ള വോളന്റിയർമാർ എന്നിവയുടെ അകമ്പടിയോടെ 14 കിലോമീറ്റർ ദൂരെയുള്ള തമ്പുരാങ്കാട് വ്യൂപോയിന്റിൽ വനംവകുപ്പിന്റെ നേതൃത്വത്തിൽ മാലിന്യ നിർമാർജന യജ്ഞം എല്ലാ റൈഡേഴ്സിന്റേയും പങ്കാളിത്തത്തോടെ നടത്തി.
അതിനുശേഷം റാലി കൈകാട്ടിയിൽ ഫോറസ്റ്റ് നെല്ലിയാമ്പതി സെക്ഷൻ ഓഫീസിന് മുന്നിൽ പൊതുജനങ്ങൾക്കായി ബോട്ടിൽ ബൂത്ത് സ്ഥാപിച്ചു.
വനം വകുപ്പ് റേഞ്ച് ഓഫീസർ ഷെരീഫ്, എസ്എഫ്ഒ മാർ സുധീഷ്, അഭിലാഷ്, പ്രമോദ് എന്നിവർ പങ്കെടുത്തു.
തിരിച്ച് പോത്തുണ്ടി ചെക്ക് പോസ്റ്റിലേക്ക് വൈകീട്ട് അഞ്ചുമണിയോടുകൂടി എല്ലാ സൈക്കിളിസ്റ്റുകളും തിരികെ എത്തുകയും അവിടെനിന്ന് മെഡലും സർട്ടിഫിക്കറ്റും സ്വീകരിച്ച് സൈക്കിൾ റാലി അവസാനിച്ചു.
എഫ്പിപി പ്രസിഡന്റ് വേണുഗോപാലൻ മണലടിക്കളം, വൈസ് പ്രസിഡന്റ് എ.ജി. ദിലീപ്, സെക്രട്ടറി ജയറാം കൂട്ടപ്ലാവിൽ, ജോയിന്റ് സെക്രട്ടറി അഡ്വ. ലിജോ പനങ്ങാടൻ, ബുനിയാമിൻ, ശ്യാംകുമാർ, നിതിൻ മുത്തു, ജിബിൻ, ഡോ. ജിൻസ് വർക്കി, ഡോ. നജീബ്, അഭിജിത്ത് ബേബി, ജംഷീർ ജലീൽ, മണി, സന്ദീപ് പന്തളത്ത് എന്നിവർ നേതൃത്വം നൽകി.