പാ​ല​ക്കാ​ട്: വ​ഴി​യ​രി​കി​ൽ പ്ര​സ​വി​ച്ച നാ​ടോ​ടിയു​വ​തി​ക്കും കു​ഞ്ഞി​നും ര​ക്ഷ​ക​രാ​യി ക​നി​വ് 108 ആം​ബു​ല​ൻ​സ് ജീ​വ​ന​ക്കാ​ർ. പാ​ല​ക്കാ​ട് ഇ​ന്ദി​രാ​ഗാ​ന്ധി സ്റ്റേ​ഡി​യം ബ​സ് സ്റ്റാ​ൻ​ഡി​നു​സ​മീ​പം പ്ലാ​റ്റ്ഫോ​മി​ൽ ശ​നി​യാ​ഴ്ച രാ​വി​ലെ 8.32നാ​ണ് സം​ഭ​വം.

പ്ലാ​റ്റ്ഫോ​മി​നുസ​മീ​പം താ​മ​സി​ക്കു​ന്ന സു​ധ(40)യാണ് പെ​ൺ​കു​ഞ്ഞി​നു ജ​ന്മംന​ൽ​കി​യ​ത്. പ്ലാ​റ്റ്ഫോ​മി​ൽ യു​വ​തി പ്ര​സ​വി​ച്ചുകി​ട​ക്കു​ന്ന​തു ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട നാ​ട്ടു​കാ​രാ​ണ് ആം​ബു​ല​ൻ​സി​ന്‍റെ സേ​വ​നം തേ​ടി​യ​ത്. ഉ​ട​ൻ​ത​ന്നെ ക​ൺ​ട്രോ​ൾ​റൂ​മി​ൽ​നി​ന്ന് അ​ത്യാ​ഹി​തസ​ന്ദേ​ശം ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ ക​നി​വ് 108 ആം​ബു​ല​ൻ​സി​നു കൈ​മാ​റി.

ആം​ബു​ല​ൻ​സ് പൈ​ല​റ്റ് എ.​ആ​ർ. ശ്രീ​വ​ത്സ​ൻ, എ​മ​ർ​ജ​ൻ​സി മെ​ഡി​ക്ക​ൽ ടെ​ക്നീ​ഷൻ എ​സ്. പ്രി​യ​ങ്ക എ​ന്നി​വ​ർ ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി. തു​ട​ർ​ന്ന് പ്രി​യ​ങ്ക അ​മ്മ​യും​കു​ഞ്ഞു​മാ​യു​ള്ള പൊ​ക്കി​ൾ​ക്കൊടി ബ​ന്ധം വേ​ർ​പെ​ടു​ത്തി ഇ​രു​വ​ർ​ക്കും വേ​ണ്ട പ്ര​ഥ​മശു​ശ്രൂ​ഷ ന​ൽ​കി ആം​ബു​ല​ൻ​സി​ലേ​ക്കു മാ​റ്റി.

ഉ​ട​ൻ ഇ​രു​വ​രെ​യും ആം​ബു​ല​ൻ​സ് പൈ​ല​റ്റ് ശ്രീ​വ​ത്സ​ൻ പാ​ല​ക്കാ​ട് സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. ആ​ശു​പ​ത്രി​യി​ലേ​ക്കു​ള്ള യാ​ത്രാ​മ​ധ്യേ ര​ണ്ടുത​വ​ണ സു​ധ​യ്ക്ക് ജെ​ന്നി അ​നു​ഭ​വ​പ്പെ​ട്ടെ​ങ്കി​ലും എ​മ​ർ​ജ​ൻ​സി മെ​ഡി​ക്ക​ൽ ടെ​ക്നീ​ഷ​ൻ പ്രി​യ​ങ്ക കൃ​ത്യ​മാ​യ പ​രി​ച​ര​ണം ന​ൽ​കി.
അ​മ്മ​യും​കു​ഞ്ഞും അ​പ​ക​ട​നി​ല ത​ര​ണംചെ​യ്ത​താ​യി ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.