നിറ പദ്ധതി ഔഷധസസ്യകൃഷി ഏകദിന സെമിനാർ
1545920
Sunday, April 27, 2025 6:22 AM IST
ആലത്തൂർ: നിയോജക മണ്ഡലം സമഗ്ര കാർഷിക വികസന പദ്ധതി നിറയുടെ നേതൃത്വത്തിൽ സംസ്ഥാന ഔഷധ സസ്യബോർഡ്, കൃഷിവകുപ്പ്, ആലത്തൂർ സഹകരണ മാർക്കറ്റിംഗ് സൊസൈറ്റി സംയുക്തമായി ആരംഭിക്കുന്ന ഔഷധ സസ്യകൃഷിയുടെ ഭാഗമായി ഏകദിന സെമിനാർ നടത്തി.
കെ.ഡി. പ്രസേനന്‍ എംഎൽഎ സെമിനാർ ഉദ്ഘാടനം ചെയ്തു. എരിമയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എ. പ്രേമകുമാര്‍ അധ്യക്ഷനായി. ഔഷധ സസ്യബോര്‍ഡ് കൺസൾട്ടന്റ് ഡോ.എന്‍. മിനിരാജ്, ജൂണിയര്‍ സയന്റിഫിക് ഓഫീസര്‍ ഒ.എല്‍. പയസ്, മറ്റത്തൂര്‍ ലേബര്‍ കോണ്ട്രാക്റ്റ് സൊസൈറ്റി സെക്രട്ടറി കെ.പി. പ്രശാന്ത്, ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി ചെയര്മാന് വി.വി. കുട്ടികൃഷ്ണന്, എന്‍. രാജ്കുമാര്, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറുമുഖപ്രസാദ്, ഡെപ്യൂട്ടി ഡയറക്ടര്‍ വി.ജി. ഹരീന്ദ്രന്‍, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ കെ.വി. വിനേഷ് കുമാര്‍, നിറ കണ്‍വീനര്‍ എം.വി. രശ്മി, നിറ ഹരിതമിത്ര സൊസൈറ്റി പ്രസിഡന്റ് പി. മോഹന്‍ദാസ്, ആലത്തൂര്‍ സഹകരണ മാര്‍ക്കറ്റിംഗ് സൊസൈറ്റി പ്രസിഡന്റ് പി. പ്രദോഷ്കുമാര്‍, സെക്രട്ടറി സി. കെ. ശോഭന എന്നിവര്‍ പ്രസംഗിച്ചു.