പുതുക്കുടി- അമ്പലംകുന്ന് റോഡ് നാടിനു സമർപ്പിച്ചു
1546114
Monday, April 28, 2025 1:16 AM IST
മണ്ണാർക്കാട്: ഏറെ വിവാദങ്ങൾക്കും കാത്തിരിപ്പിനും വിരാമമിട്ട് എടേരം പുതുക്കുടി റോഡ് നവീകരണം പൂർത്തിയായി.
കുമരംപുത്തൂർ ഗ്രാമപഞ്ചായത്തിലെ എംഇഎസ് കോളജ് മൈലാംപാടം റോഡിന്റെ ഉപറോഡായ എടേരം പുതുക്കുടി റോഡ് തകർന്നതു കാരണം നാട്ടുകാർ ഏറെ പ്രതിഷേധത്തിലായിരുന്നു.
ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകൾ വിവിധഘട്ടങ്ങളിൽ ഫണ്ട് അനുവദിച്ചുകൊണ്ടാണ് ഈയിടെ റോഡിന്റെ വിവിധ ഭാഗങ്ങൾ നവീകരിച്ചത്. 2023 - 24 വർഷത്തിൽ 18 ലക്ഷം രൂപയാണ് റോഡ് നവീകരണത്തിന് ജില്ലാപഞ്ചായത്ത് അനുവദിച്ചിരുന്നത്.
ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിലുൾപ്പെടുത്തി നവീകരിച്ച പുതുക്കുടി അമ്പലംകുന്ന് റോഡ് ജില്ലാ പഞ്ചായത്ത് മെംബർ ഗഫൂർ കോൽക്കളത്തിൽ ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജൻ അമ്പാടത്ത് അധ്യക്ഷത വഹിച്ചു.
വാർഡ് മെംബറും ഗ്രാമ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷയുമായ ഇന്ദിര മഠത്തുപുള്ളി, വൈസ് പ്രസിഡന്റ് റസീന വരോടൻ , വികസനകാര്യ സ്ഥിരംസമിതി ചെയർമാൻ സഹദ് അരിയൂർ, ക്ഷേമകാര്യ സ്ഥിരംസമിതി ചെയർമാൻ പി.എം. മുസ്തഫ തങ്ങൾ, മെംബർ ഹരിദാസൻ ആഴ്വാഞ്ചേരി, ഗോപാലകൃഷ്ണൻ പുതുക്കുടി, നൗഷാദ് വെള്ളപ്പാടം, മുഹ്സിൻ ചങ്ങലീരി എന്നിവർ പ്രസംഗിച്ചു.