ആമയൂരിൽ നിയന്ത്രണംവിട്ട കാർ കടയിലേക്ക് ഇടിച്ചുകയറി
1546408
Tuesday, April 29, 2025 1:55 AM IST
പട്ടാന്പി: പട്ടാമ്പി- പുലാമന്തോള്‍ പാതയിലെ ആമയൂരില്‍ കാറുകള്‍ കൂട്ടിയടിച്ചു. നിയന്ത്രണംവിട്ട കാര്‍ കടയിലേക്കു ഇടിച്ചുകയറി. ആളപായമില്ല. ഇന്നലെ വൈകുന്നേരം നാലരയോടെയായിരുന്നു അപകടം.
പട്ടാമ്പി ഭാഗത്തുനിന്നും കൊപ്പം ഭാഗത്തേക്കു പോകുകയായിരുന്നതും എതിരെയുംവന്ന കാറുകളാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണംവിട്ട ഒരുകാര്‍ റോഡില്‍നിന്നും മറിയുകയും മറ്റേകാര്‍ സമീപത്തെ സൂപ്പര്‍ മാര്‍ക്കറ്റിലേക്ക് ഇടിച്ചുകയറുകയുമായിരുന്നു. കടയില്‍ ആളുകളുണ്ടായിരുന്നുവെങ്കിലും ഓടിമാറിയതിനാല്‍ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.
കൊപ്പം പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. കാറിലുണ്ടായിരുന്ന കുട്ടിക്ക് നിസാര പരിക്കുപറ്റിയതായി കൊപ്പം പോലീസ് അറിയിച്ചു.