രാമനാഥപുരം രൂപതയിൽ വൈദികവസ്ത്ര സ്വീകരണം
1545922
Sunday, April 27, 2025 6:22 AM IST
കോയന്പത്തൂർ: രാമനാഥപുരം രൂപതയിലെ ദൈവവിളിവാര സമാപനദിനമായ ഇന്നലെ രൂപതയിലെ വൈദിക വിദ്യാർഥികളുടെ വൈദികവസ്ത്രം സ്വീകരണചടങ്ങുനടന്നു.
ബ്രദർ ആൽവിൻ പാണങ്ങാടൻ, ബ്രദർ ബിക്സൻ കാരളത്തുകാരൻ, ബ്രദർ ഡൽബിൻ അറയ്ക്കപ്പാടൻ, ബ്രദർ റോഷൻ കപ്പലുമാക്കൽ, ബ്രദർ സോളമൻ പള്ളിയിൽ എന്നിവരാണ് ഉച്ചയ്ക്കുശേഷം രണ്ടരയ്ക്ക് രാമനാഥപുരം ഹോളി ട്രിനിറ്റി കത്തീഡ്രലിൽ രൂപതാധ്യക്ഷൻ മാർ പോൾ ആലപ്പാട്ടിൽനിന്നു വൈദിക വസ്ത്രം സ്വീകരിച്ചത്.