സിപിഐ ഒറ്റയ്ക്കു മത്സരിക്കുമെന്ന പ്രചാരണം ഭാവനാസൃഷ്ടി: ബിനോയ് വിശ്വം
1546411
Tuesday, April 29, 2025 1:55 AM IST
പാലക്കാട്: സിപിഎമ്മുമായുള്ള പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്തു പരിഹിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പാലക്കാട്ട് പുസ്തകപ്രകാശന ചടങ്ങിലെത്തിയ അദ്ദേഹം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു. സിപിഎം അടക്കമുള്ള എല്‍ഡിഎഫ് രാഷ്ടീയമാണ് സിപിഐ രാഷ്ടീയം. ഈ രാഷ്ടീയത്തിന്റെ എല്ലാ തത്ത്വങ്ങളെയും സിപിഐ ഉയര്‍ത്തിപ്പിടിക്കും.
പാര്‍ട്ടിക്കുള്ളിലെ പ്രാദേശിക തര്‍ക്കങ്ങളും ചര്‍ച്ചചെയ്തു പരിഹരിക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. സിപിഐ ഇടതുമുന്നണിവിട്ട് ഒറ്റക്കുമത്സരിക്കുമെന്ന പ്രചാരണം ഭാവനാസൃഷ്ടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.