പുതുനഗരം ചന്ദനക്കുടം നേർച്ച ആഘോഷിച്ചു
1546125
Monday, April 28, 2025 1:16 AM IST
പുതുനഗരം: ചന്ദനക്കുടം നേർച്ചയാഘോഷം വർണാഭമായി. വിവിധ വട്ടാരതെരുവുകളിൽനിന്നും നിന്നും ആന, വിവിധ വാദ്യങ്ങൾ എന്നിവയുടെ അകമ്പടിയോടെ പുതുനഗരം ചന്ദനക്കുടം എഴുന്നള്ളത്ത് നടന്നു. 18 തെരുവുകളിൽനിന്നും വാദ്യങ്ങളുടെ അകമ്പടിയിൽ നടന്ന ആന എഴുന്നള്ളത്ത് പിലാത്തൂർ മൈതാനിയിൽ സംഘമിച്ചു.
തുടർന്നു കാദർ ഔലിയ ദർഹായിൽ എത്തി സമാപിച്ചു.
പള്ളിക്കമ്മിറ്റി പ്രസിഡന്റ് ഐ. ഇസ്മായിൽ, സെക്രട്ടറി കാജാ മുഹമ്മദ്, പി.എ. ഷാജഹാൻ, പി.എം. അബ്ദുൾ ഗഫൂർ, എച്ച്. അബ്ദുൾ ജബ്ബാർ, എസ് അമാനുള്ള എന്നിവർ ഉത്സവത്തിനു നേതൃത്വം നൽകി.