സംസ്ഥാന കൗൺസിൽ യോഗവും തെരഞ്ഞെടുപ്പും
1545919
Sunday, April 27, 2025 6:22 AM IST
മലമ്പുഴ: മോട്ടോർ വാഹനനിയമം എല്ലാവിഭാഗം ആളുകളേയും ജീവിക്കാനുതകുന്ന രീതിയിലാക്കണമെന്ന് കേരള സ്റ്റേറ്റ് യൂസ്ഡ് വെഹിക്കിൾ ഡീലേഴ്സ് ആൻഡ് ബ്രോക്കേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് അനിൽ വർഗീസ് ആവശ്യപ്പെട്ടു.
മലമ്പുഴ ട്രൈപ്പന്റെ ഓഡിറ്റോറിയത്തിൽ സംഘടനയുടെ സംസ്ഥാന കൗൺസിൽ യോഗവും ഭാരവാഹി തെരഞ്ഞെടുപ്പു യോഗത്തിലും അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന വൈസ് പ്രസിഡന്റ് എം. ശിവകുമാർ, സംസ്ഥാന ജനറൽ സെകട്ടറി സോണി വലിയകാപ്പിൽ, സംസ്ഥാന ട്രഷറർ വൈ. സുമിർ, ജില്ലാ പ്രസിഡന്റ് കെ. ശിവദാസൻ എന്നിവർ പ്രസംഗിച്ചു.