ഷൊർണൂർ റെയിൽവേ മേൽപ്പാലം തുറക്കണമെന്നു മുറവിളി
1459359
Sunday, October 6, 2024 7:21 AM IST
ഷൊർണൂർ: ഷൊർണൂർ റെയിൽവേ മേൽപ്പാലം തുറക്കണമെന്ന ആവശ്യം ശക്തം. റെയിൽവേ സ്റ്റേഷനു സമീപമുള്ളവർക്കു ടൗണിലെത്താനുള്ള മേൽപ്പാലം അടച്ചിട്ടു മാസങ്ങളായി.
അറ്റകുറ്റപ്പണിക്കായി അടച്ച നടപ്പാലം തുറക്കാത്തതിനാൽ യാത്രക്കാർ റെയിൽപ്പാളം മുറിച്ചുകടന്നാണു ഇപ്പുറമെത്തുന്നത്. നൂറുകണക്കിനു കാൽനടയാത്രക്കാർ ആശ്രയിക്കുന്ന മേൽപ്പാലം അറ്റകുറ്റപ്പണിക്കായാണു അടച്ചിട്ടതെങ്കിലും പണി നടക്കുന്നില്ല. തെക്കേറോഡ്, ഗണേശ്ഗിരി, റെയിൽവേ ക്വാർട്ടേഴ്സ് എന്നിവിടങ്ങളിൽനിന്നുള്ളവർക്കു സ്റ്റേഷൻ മുറിച്ചുകടക്കാനുള്ള വഴിയാണിത്.
യാത്രക്കാർ പാളം മുറിച്ചുകടന്നുപോകുമ്പോൾ അപകടഭീഷണിയുണ്ടെന്നും പരാതിയുണ്ട്.
മേൽപ്പാലനിർമാണം പുരോഗമിക്കുന്നുണ്ടെന്നും പൂർത്തിയായാലുടൻ തുറന്നുനൽകുമെന്നുമാണ് റെയിൽവേ അധികൃതരുടെ വിശദീകരണം.