കു​റ​വ​മ്പാ​ടി​യി​ൽ കാ​ട്ടാ​ന ശ​ല്യം രൂ​ക്ഷം
Thursday, June 27, 2024 12:17 AM IST
അ​ഗ​ളി: കു​റ​വ​മ്പാ​ടി പ്ര​ദേ​ശ​ത്ത് മ​ഴ​ ക​ന​ത്ത​തോ​ടെ ​കാ​ട്ടാ​ന ശ​ല്യ​വും രൂ​ക്ഷ​മാ​യി. കു​റു​വ​മ്പാ​ടി അ​ഗ​ളി പ​ഞ്ചാ​യ​ത്തി​ൽ കോ​റോ​ത്ത് കെ​.എം. മാ​ത്യു​വി​ന്‍റേ​യും ഷോ​ള​യൂ​ർ പ​ഞ്ചാ​യ​ത്തി​ൽ മോ​ണി​ക്ക എ​ബ്ര​ഹാ​മി​ന്‍റേയും വീ​ട്ടു​പ​രി​സ​ര​ത്തെ​ത്തി​യ കാ​ട്ടാ​ന​ക​ൾ വാ​ഴ, ക​മു​ക്, കു​രു​മു​ള​ക് തു​ട​ങ്ങി​യ കൃ​ഷി​ക​ൾ ന​ശി​പ്പി​ച്ചു.​

ശ​ബ്ദം കേ​ട്ട് പു​റ​ത്തി​റ​ങ്ങി​യ മാ​ത്യു ത​ല​നാ​രി​ഴ​യ്ക്കാ​ണ് കാ​ട്ടാ​ന​യു​ടെ മു​മ്പി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ട്ട​ത്. സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലും കാ​ട്ടാ​ന നാ​ശം വി​ത​ച്ചു.

മോ​ണി​ക്ക എ​ബ്ര​ഹാ​മി​ന്‍റെ കൃ​ഷി​യും വീ​ടി​നോ​ട് ചേ​ർ​ന്ന് വെ​ച്ചി​രു​ന്ന വാ​ട്ട​ർ ടാ​ങ്കും ച​വി​ട്ടി ന​ശി​പ്പി​ച്ചു.​ ശ​ക്ത​മാ​യ മ​ഴ​യും തു​ട​ർ​ച്ച​യാ​യ വൈ​ദ്യു​തി മു​ട​ക്ക​വും മൂ​ലം ജ​ന​ജീ​വി​തം ഭീ​തി​ത​മാ​യി.