യുവക്ഷേത്രയിൽ ബി​രു​ദദാ​ന ച​ട​ങ്ങ് നടത്തി
Wednesday, June 26, 2024 12:56 AM IST
മു​ണ്ടൂ​ർ: കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ അ​ഫി​ലി​യേ​റ്റ​ഡ് കോ​ളജ് വി​ദ്യാ​ർ​ഥിക​ളു​ടെ ബി​രു​ദ​ദാ​ന ച​ട​ങ്ങ് ഗ്രാ​ജു​വേ​ഷ​ൻ സെ​റി​മ​ണി 2024 വൈ​സ് ചാ​ൻ​സല​ർ പ്രഫ.​ഡോ.​എം.​കെ.​ ജ​യ​രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​ദ്യാ​ർ​ഥി​ക​ൾ വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടാ​ൻ പ്രാ​പ്ത​രാ​വ​ണ​മെ​ന്നും ക​ഠി​നാ​ധ്വാ​നം, നി​ശ്ച​യ​ദാ​ർ​ഢ്യം എ​ന്നി​വ ഉ​ള്ള​വ​രാ​വ​ണ​മെ​ന്നും അ​ഭി​പ്രാ​യ​പ്പെ​ട്ട വൈ​സ് ചാ​ൻ​സല​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ആ​ദ​ർ​ശ​ങ്ങ​ളെയും കാ​ഴ്ച​പ്പാടു​ക​ളെയും ഓ​ർ​മിപ്പി​ച്ചു. പ്രൊ​ വൈ​സ് ചാ​ൻ​സല​ർ പ്ര​ഫ.​ഡോ.​ നാ​സ​ർ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.

സി​ൻഡിക്കേ​റ്റ് അം​ഗ​ങ്ങ​ളാ​യ ഡോ.​ റി​ച്ചാ​ർഡ് സ്ക്ക​റി​യ, ഡോ.​ടി.​ വ​സു​മ​തി, യു​വ​ക്ഷേ​ത്ര കോ​ള​ജ് ഡ​യ​റ​ക്ട​ർ റ​വ.​ഡോ. മാ​ത്യു ജോ​ർ​ജ് വാ​ഴ​യി​ൽ എ​ന്നി​വ​ർ ആ​ശം​സ​ക​ള​ർ​പ്പി​ച്ചു. പ്രി​ൻ​സി​പ്പ​ൽ ഡോ.​ടോ​മി ആ​ന്‍റ​ണി സ്വാ​ഗ​ത​വും സ​ർ​വ​ക​ലാ​ശാ​ല ക​ണ്‍​ട്രോ​ള​ർ ഓ​ഫ് എ​ക്സാ​മി​നേ​ഷ​ൻ പ്ര​ഫ.​ഡോ.​ ഗോ​ഡ്‌വിൻ സാം​രാ​ജ് ന​ന്ദി​യും പ​റ​ഞ്ഞു. മു​ൻ​കൂ​ട്ടി റ​ജി​സ്റ്റ​ർ ചെ​യ്ത 801 വി​ദ്യാ​ർ​ഥി​ക​ൾ ബി​രു​ദ​ദാ​ന ച​ട​ങ്ങി​ൽ വൈ​സ് ചാ​ൻ​സല​റി​ൽനി​ന്നും ബി​രു​ദ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഏ​റ്റു​വാ​ങ്ങി.