ല​ഹ​രി​ക്ക് അ​ടി​മ​ക​ളാ​യ​വ​ർ​ക്കു പു​തു​ജീ​വ​ൻ ന​ൽ​കി വ​ള്ളി​യോ​ട് സെന്‍റ് ജോ​സ​ഫ് ഹോ​ളി​സ്റ്റി​ക് ഹീ​ലിം​ഗ് സെന്‍റർ
Wednesday, June 26, 2024 12:56 AM IST
വ​ട​ക്ക​ഞ്ചേ​രി: ല​ഹ​രിവ​സ്തു​ക്ക​ളു​ടെ അ​ടി​മ​ക​ളാ​യ​വ​ർ​ക്കു സാ​ന്ത്വ​ന​വും താ​ങ്ങു​മാ​യി മൂ​ന്നു​ പ​തി​റ്റാ​ണ്ട് പി​ന്നി​ട്ട് വ​ള്ളി​യോ​ട് സെ​ന്‍റ് ജോ​സ​ഫ് ഹോ​ളി​സ്റ്റി​ക് ഹീ​ലിം​ഗ് സെ​ന്‍റ​ർ.

മ​ദ്യം, അ​തി​മാ​ര​കല​ഹ​രി വ​സ്തു​ക്ക​ളാ​യ എം​ഡി​എം​എ, മെ​ത്താ​ഫെ​റ്റ​മി​ൻ തു​ട​ങ്ങി​യ ല​ഹ​രിവ​സ്തു​ക്ക​ൾ​ക്ക് അ​നേ​ക​രാ​ണ് ഇ​ന്ന് അ​ടി​മ​ക​ളാ​കു​ന്ന​ത്. ഇ​വ​രി​ൽ കു​റെപ്പേരെ​യെ​ങ്കി​ലും പു​തു​ജീ​വ​നി​ലേ​ക്ക് വ​ഴി​ന​ട​ത്തു​ക​യാ​ണ് ഈ ​സാ​ന്ത്വ​നകേ​ന്ദ്രം.

ഒ​രു വ്യ​ക്തി​യി​ലു​ണ്ടാ​കു​ന്ന മാ​റ്റം ആ ​വ്യ​ക്തി​യി​ൽ മാ​ത്ര​മ​ല്ല കു​ടും​ബ​ത്തി​ലും സ​മൂ​ഹ​ത്തി​ലും പ്ര​തി​ഫ​ല​ന​ങ്ങ​ൾ ഉ​ണ്ടാ​ക്കു​മെ​ന്ന ദീ​ർ​ഘവീ​ക്ഷ​ണ​ത്തോ​ടെ​യു​ള്ള കാ​ഴ്ച​പ്പാ​ടി​ലാ​ണ് ല​ഹ​രിവി​മു​ക്ത ചി​കി​ത്സ ന​ട​ത്തു​ന്ന​തെ​ന്നു കേ​ന്ദ്ര​ത്തി​ലെ കൗ​ൺ​സി​ല​ർ​മാ​രാ​യ സി​സ്റ്റ​ർ ശു​ഭ എം​എ​സ്ജെ, സി​സ്റ്റ​ർ റാ​ണി​റ്റ എം​എ​സ്ജെ എ​ന്നി​വ​ർ പ​റ​ഞ്ഞു. വ​ള്ളി​യോ​ട് സെ​ന്‍റ് ജോ​സ​ഫ് ആ​ശു​പ​ത്രി​യി​ൽത​ന്നെ​യാ​ണ് ധ​ർ​മ​ഗി​രി സി​സ്റ്റേ​ഴ്സ് ന​ട​ത്തു​ന്ന ഈ ​ഹീ​ലിം​ഗ് സെ​ന്‍റ​ർ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

ല​ഹ​രിവ​സ്തു​ക്ക​ളു​ടെ ഉ​പ​യോ​ഗംമൂ​ലം ഉ​ണ്ടാ​കു​ന്ന ശാ​രീ​രി​ക മാ​ന​സി​ക ആ​ധ്യാ​ത്മി​ക കു​ടും​ബ സാ​മൂ​ഹ്യ പ്ര​ശ്ന​ങ്ങ​ൾ സം​ബ​ന്ധി​ച്ചു​ള്ള ബോ​ധ്യ​പ്പെ​ടു​ത്ത​ലു​ക​ൾ​ക്കൊ​പ്പം വ്യാ​യാ​മം, റി​ലാ​ക്സേ​ഷ​ൻ തെ​റാ​പ്പി, കൗ​ൺ​സ​ലിം​ഗ്, ഫാ​മി​ലി കൗ​ൺ​സ​ലിം​ഗ്, ഷെ​യ​റിം​ഗ്, ഗ്രൂ​പ്പ് ച​ർ​ച്ച​ക​ൾ തു​ട​ങ്ങി​യ​വ ല​ഹ​രി​ക​ളി​ൽനി​ന്നു​ള്ള വി​ര​ക്തി​ക്ക് അ​വ​ലം​ബി​ക്കു​ന്ന മാ​ർ​ഗ​ങ്ങ​ളാ​ണ്.

സ്നേ​ഹ​മാ​ക​ണം ല​ഹ​രി. ല​ഹ​രിവി​മു​ക്തി നേ​ടി​യ​വ​രെ അ​തി​ൽ നി​ല​നി​ർ​ത്താ​നും ഒ​ത്തു​കൂ​ടാ​നും സ​ന്തോ​ഷം പ​ങ്കു​വ​യ്ക്കാ​നു​മാ​യി ആ​ൽ​ക്ക​ഹോ​ളി​ക് അ​നോ​നി​മ​സ് ഗ്രൂ​പ്പു​ക​ളും സ​ജീ​വ​മാ​യു​ണ്ട്. ആ​വ​ശ്യ​മെ​ങ്കി​ൽ സൈ​ക്യാ​ട്രി​സ്റ്റി​ന്‍റെ സേ​വ​ന​വും ല​ഭ്യ​മാ​ക്കും.

എ​ല്ലാ​റ്റി​നു​മു​പ​രി സ്വ​യം എ​ടു​ക്കു​ന്ന തീ​രു​മാ​ന​ങ്ങ​ളാ​ണ് എ​ല്ലാ തി​ന്മ​ക​ളു​ടെ​യും പി​ന്മാ​റ്റ​ങ്ങ​ൾ​ക്ക് ബ​ല​മാ​വു​ക​യെ​ന്ന് ല​ഹ​രിവി​മു​ക്ത​രാ​യ​വ​രു​ടെ അ​നു​ഭ​വ​ത്തി​ൽ നി​ന്നും സി​സ്റ്റ​ർ​മാ​ർ പ​റ​യു​ന്നു.

ആ​ൺപെ​ൺ വ്യ​ത്യാ​സ​മി​ല്ലാ​തെ മ​യ​ക്കു​മ​രു​ന്നു​ക​ളു​ടെ ഉ​പ​യോ​ഗ​മു​ണ്ട്. സ​മൂ​ഹം ഒ​റ്റ​ക്കെ​ട്ടാ​യി നി​ന്നാ​ൽ​മാ​ത്ര​മേ ഇ​തി​നു പ​രി​ഹാ​രം കാ​ണാ​നാ​കൂ​യെ​ന്നും സി​സ്റ്റ​ർ​മാ​ർ പ​റ​ഞ്ഞു. സി​സ്റ്റ​ർ അ​ൽ​ബീ​ന എം​എ​സ്ജെ യാ​ണ് ഹോ​സ്പി​റ്റ​ൽ അ​ഡ്മി​നി​സ്ട്രേ​റ്റ​ർ. ല​ഹ​രിവി​മു​ക്ത കേ​ന്ദ്രം ഫോ​ൺ - 9746460127.


കെ​സി​ബി​സി മ​ദ്യ​വി​രു​ദ്ധ
സ​മി​തി ല​ഹ​രിവി​രു​ദ്ധ
ദി​നാചരണം ഇ​ന്ന്

പാ​ല​ക്കാ​ട്‌: കെ​സി​ബി​സി മ​ദ്യ​വി​രു​ദ്ധസ​മി​തി​യു​ടെ അ​ന്താ​രാ​ഷ്ട്ര ല​ഹ​രി​വി​രു​ദ്ധ ദി​നാ​ച​ര​ണം ഇ​ന്നു​ച്ച​യ്ക്ക്‌ 1.30ന് ​വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ പാ​ല​ക്കാ​ട്‌ സെ​ന്‍റ് റാ​ഫേ​ൽ​സ്‌ സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും. സെ​മി​നാ​റും സി​മ്പോ​സി​യ​വും മ​ത്സ​രവി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​വി​ത​ര​ണ​വു​മു​ണ്ടാ​കും. ഹോ​ളി​ഫാ​മി​ലി കോ​ൺ​വെ​ന്‍റ് കൗ​ൺ​സി​ല​ർ സി​സ്റ്റ​ർ പ്രീ​മ സ​ന്ദേ​ശം ന​ൽ​കും. മ​ദ്യ​വി​രു​ദ്ധസ​മി​തി രൂ​പ​ത പ്ര​സി​ഡ​ന്‍റ് ബാ​ബു പീ​റ്റ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന ച​ട​ങ്ങി​ൽ ഡ​യ​റ​ക്ട​ർ ഫാ. ​ആ​ന്‍റോ ക്ലീ​റ്റി​ക്ക​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.

പാ​ല​ക്കാ​ട്‌ രൂ​പ​ത കെ​സി​ബി​സി മ​ദ്യ​വി​രു​ദ്ധസ​മി​തി ജി​ല്ല​യി​ലെ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ഉ​പ​ന്യാ​സം, ക​വി​ത, പോ​സ്റ്റ​ർര​ച​ന, കാ​ർ​ട്ടൂ​ൺ ര​ച​ന എ​ന്നീ ഇ​ന​ങ്ങ​ളി​ൽ മ​ത്സ​ര​ങ്ങ​ൾ ന​ട​ത്തി.

ഉ​പ​ന്യാ​സ​ര​ച​നാമ​ത്സ​ര​ത്തി​ൽ ഡി.​അ​നു​വി​ന്ദ (വി​ജ​യ​മാ​താ സ്കൂ​ൾ ചി​റ്റൂ​ർ), കെ.​എ​ച്ച്‌. അ​നു​ജ (സെ​ന്‍റ് തോ​മ​സ്‌ സ്കൂ​ൾ ഓ​ല​വ​ക്കോ​ട്‌), ഗൗ​രി​കൃ​ഷ്ണ ( സെ​ന്‍റ് റാ​ഫേ​ൽ​സ്‌ സ്കൂ​ൾ, പാ​ല​ക്കാ​ട്‌) ക​വി​താ ര​ച​ന മ​ത്സ​ര​ത്തി​ൽ ഡി. ​ശ്രീ​ന​ന്ദ​ന (കാ​ണി​ക്ക​മാ​താ സ്കൂ​ൾ പാ​ല​ക്കാ​ട്‌), ലി​യാ മാ​ത്യു ( അ​രോ​ഗ്യ​മാ​ത സ്കൂ​ൾ, കോ​ട്ട​ത്ത​റ), അ​മേ​യാ കൃ​ഷ്ണ (വി​ജ​യ​മാ​താ സ്കൂ​ൾ ചി​റ്റൂ​ർ) എ​ന്നി​വ​ർ വി​ജ​യി​ക​ളാ​യി.

പോ​സ്റ്റ​ർ​ര​ച​ന മ​ത്സ​ര​ത്തി​ൽ അ​നി​റ്റാ ട്രീ​സാ ബെ​ന്നി ( സെ​ന്‍റ് റാ​ഫേ​ൽ​സ്‌ സ്കൂ​ൾ പാ​ല​ക്കാ​ട്‌), ആ​ഗ്ന സു​രേ​ഷ്‌ (ചെ​റു​പു​ഷ്പം സ്കൂ​ൾ വ​ട​ക്ക​ഞ്ചേ​രി), എ​സ്‌ .ചി​നോ​യ്‌ ( മേ​രീ​മാ​താ സ്കൂ​ൾ പ​ന്ത​ലാം​പാ​ടം), കാ​ർ​ട്ടൂ​ൺ മ​ത്സ​ര​ത്തി​ൽ അ​നു​ഷ കൃ​ഷ്ണ (സെ​ന്‍റ് റാ​ഫേ​ൽ​സ്‌ സ്കൂ​ൾ പാ​ല​ക്കാ​ട്‌) ലി​യ​നാ ഫാ​ത്തി​മ ( കാ​ണി​ക്ക​മാ​താ സ്കൂ​ൾ, പാ​ല​ക്കാ​ട്‌), എ​ച്ച്‌. അ​ർ​ച്ച​ന (സെ​ന്‍റ് തോ​മ​സ്‌ സ്കൂ​ൾ ഒല​വ​ക്കോ​ട്‌) എ​ന്നി​വ​ർ യ​ഥാ​ക്ര​മം ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ നേ​ടി.