ഒറ്റപ്പാലം സിവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് നിർമാണം: യോഗം ചേർന്നു
1431225
Monday, June 24, 2024 1:35 AM IST
ഒറ്റപ്പാലം: ഒറ്റപ്പാലം നഗരത്തിൽ നിർമ്മിക്കുന്ന സിവേജ് ട്രീറ്റ്മെൻറ് പ്ലാന്റിന്റെ നിർമാണ പ്രവർത്തന കാര്യങ്ങൾക്ക് യോഗം ചേർന്നു.
കെ.പ്രേംകുമാർ എംഎൽഎയുടെ നേതൃത്വത്തിലാണ് ഒറ്റപ്പാലം നഗരസഭാധികൃതരുമായി ചർച്ച നടത്താൻ യോഗം ചേർന്നത് കിഫ്ബിയുടെ 17.74 കോടി രൂപ ചെലവിലാണ് ഒറ്റപ്പാലം സിവേജ് ട്രീറ്റ്മെന്റ് പ്ലാന്റിന്റെ നിർമാണം നടത്തുന്നത്.
ഒറ്റപ്പാലം മുൻസിപ്പൽ ചെയർപേഴ്സൺ ജാനകിദേവി, സെക്രട്ടറി എ.എസ്. പ്രദീപ് , പദ്ധതിയുടെ നിർവഹണ ഉദ്യോഗസ്ഥരായ ഇംപാക്ട് കേരളയുടെ പ്രോജക്ട് മാനേജർ എം.ശ്രുതി , പ്രോജക്ട് എൻജിനീയർ ജിതിൻ മറ്റ് ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
നിർമാണ പ്രവർത്തികൾ എത്രയും വേഗം ആരംഭിക്കുമെന്ന് കെ.പ്രേംകുമാർ എംഎൽഎ.അറിയിച്ചു.