കള്ളക്കുറിച്ചി വ്യാജമദ്യ ദുരന്തം : പ്രതിഷേധിച്ച ബിജെപി പ്രവർത്തകർക്കെതിരെ കേസെടുത്തു
1431226
Monday, June 24, 2024 1:35 AM IST
കോയമ്പത്തൂർ: കള്ളക്കുറിച്ചിയിൽ വ്യാജമദ്യ ദുരന്തത്തിൽ മരിക്കുന്നവരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ തമിഴ്നാട് സർക്കാരിനെയും തമിഴ്നാട് പോലീസിനെയും അപലപിച്ച് പ്രതിഷേധിച്ച കോയമ്പത്തൂർ ജില്ലാ ബിജെപി നേതാക്കൾക്കെതിരെ കേസെടുത്തു. ഇന്നലെ സിറ്റാപ്പുത്തൂർ വികെകെ മേനോൻ റോഡിലുള്ള ബിജെപി ഓഫീസിനു മുന്നിലാണ് ബിജെപി പ്രവർത്തകർ പ്രതിഷേധിച്ചത്.
ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എ.പി. മുരുകാനന്ദത്തിന്റെ നേതൃത്വത്തിൽ നടന്ന പ്രകടനം പോലീസ് അനുമതിയില്ലാതെയാണ് നടത്തിയതെന്ന് ആരോപിച്ചായിരുന്നു പ്രവർത്തകരെ അറസറ്റ് ചെയ്തത്. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എ.പി. മുരുകാനന്ദം, ബിജെപി വൈസ് പ്രസിഡന്റ് കനകസഭാപതി, കോയമ്പത്തൂർ ജില്ലാ പ്രസിഡന്റ് രമേഷ് കുമാർ എന്നിവരുൾപ്പെടെ 496 പേർക്കെതിരെ കാട്ടൂർ പോലീസ് സ്റ്റേഷനിൽ കേസെടുത്തിട്ടുണ്ട്.