അവിണിശേരി പഞ്ചായത്ത് പ്രാഥമികാരോഗ്യകേന്ദ്രം കുടുംബാരോഗ്യകേന്ദ്രമായി ഉയർത്തി
1465530
Friday, November 1, 2024 1:53 AM IST
അവിണിശേരി: ഗ്രാമപഞ്ചായത്ത് പ്രാഥമികാരോഗ്യകേന്ദ്രം കുടുംബാരോഗ്യകേന്ദ്രമായി ഉയർത്തിയതിന്റെ ഉദ്ഘാടനം കേന്ദ്രമന്ത്രി സുരേഷ് ഗോപി നിർവഹിച്ചു.
കുടുംബാരോഗ്യകേന്ദ്രത്തിന്റെ ഉദ്യോഗസ്ഥരുടെ രാഷ്ട്രീയ ഇടപെടലുകൾമൂലം നഷ്ടപ്പെട്ട തുക തിരികെകൊണ്ടുവരുമെന്നും പുതിയ കെട്ടിടം അവിണിശേരിയിൽ നിർമിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. മന്ത്രി വീണാ ജോർജ് വീഡിയോസന്ദേശത്തിലൂടെ അധ്യക്ഷപ്രസംഗം നടത്തി. ആരോഗ്യസർവകലാശാല വൈസ് ചാൻസലർ ഡോ. മോഹൻ കുന്നുമ്മേൽ, ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ. രാധാകൃഷ്ണൻ, അവിണിശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹരി സി.നരേന്ദ്രൻ, ജില്ലാ മെഡിക്കൽ ഓഫീസർ ശ്രീദേവി എം.ദീപ്തി, ഡോ. സജീവ് എന്നിവർ പ്രസംഗിച്ചു.