തൃ​ശൂ​ര്‍: ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന് ശ​ക്ത​ൻ സ്റ്റാ​ൻ​ഡി​ലേ​ക്കു സ​ർ​വീ​സ് ന​ട​ത്തു​ന്ന സ്വ​കാ​ര്യബ​സു​ക​ൾ ഇ​ന്നു പ​ണി​മു​ട​ക്കും. ആ​കാ​ശ​പ്പാ​ത വ​ന്ന​തോ​ടെ ശ​ക്ത​ന്‍ ബ​സ് സ്റ്റാ​ന്‍​ഡ് പ​രി​സ​ര​ത്തു ന​ട​പ്പാ​ക്കി​യ ഗ​താ​ഗ​ത​പ​രി​ഷ്‌​കാ​രം പി​ന്‍​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സ​ര്‍​വീ​സ് നി​ര്‍​ത്തി പ​ണി​മു​ട​ക്കി പ്ര​തി​ഷേ​ധി​ക്കു​മെ​ന്നു ബ​സ് തൊ​ഴി​ലാ​ളി​ക​ള്‍ നേ​ര​ത്തേ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​നു ഇന്നലെ വൈ കീട്ട് ജില്ലാ കളക്ടർ വിളിച്ച ചർച്ച പരാജയപ്പെട്ടു.

കൊ​ടു​ങ്ങ​ല്ലൂ​ർ - ഇ​രി​ങ്ങാ​ല​ക്കു​ട - മാ​ള റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന സ്വ​കാ​ര്യ​ബ​സു​ക​ളും ചേ​ർ​പ്പ് വ​ഴി തൃ​പ്ര​യാ​ർ​ക്കു പോ​കു​ന്ന ബ​സു​ക​ളും തൃ​ശൂ​ർ - കാ​ട്ടൂ​ർ റൂ​ട്ടി​ലെ വ​ണ്ടി​ക​ളും തൃ​ശൂ​രി​ൽ​നി​ന്ന് കു​ന്നം​കു​ളം, ഗു​രു​വാ​യൂ​ർ, ചാ​വ​ക്കാ​ട്, കു​റ്റി​പ്പു​റം, കോ​ഴി​ക്കോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള ബ​സു​ക​ളും കാ​ഞ്ഞാ​ണി വ​ഴി വാ​ടാ​ന​പ്പി​ള്ളി​ക്കു പോ​കു​ന്ന ബ​സു​ക​ളും തൃ​ശൂ​ർ - പാ​ല​ക്കാ​ട്, പൊ​ള്ളാ​ച്ചി, ഗോ​വി​ന്ദാ​പു​രം, പീ​ച്ചി ഡാം, ​വ​ല​ക്കാ​വ്, മാ​ന്ദാ​മം​ഗ​ലം റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന ബ​സു​ക​ളും ഇ​ന്നു പ​ണി​മു​ട​ക്കി​ൽ പ​ങ്കു​ചേ​രും.

ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന് വ​ട​ക്കേ സ്റ്റാ​ൻ​ഡി​ലേ​ക്കു സ​ർ​വീ​സ് ന​ട​ത്തു​ന്ന‌ ബ​സു​ക​ൾ പ​ണി​മു​ട​ക്കി​ൽ പ​ങ്കെ​ടു​ക്കു​ന്നി​ല്ല. ശ​ക്ത​ന്‍ സ്റ്റാ​ന്‍​ഡി​ന്‍റെ ശോ​ച്യാ​വ​സ്ഥ പ​രി​ഹ​രി​ക്ക​ണ​മെ​ന്നും ഗ​താ​ഗ​ത​പ​രി​ഷ്‌​കാ​രം പി​ന്‍​വ​ലി​ക്ക​ണ​മെ​ന്നും തൊ​ഴി​ലാ​ളി​ക​ൾ ആ​വ​ശ്യം ഉ​ന്ന​യി​ച്ചു.

സ്വ​ന്തം ലേ​ഖ​ക​ൻ