ചേർ​പ്പ്: ഉ​പ​ജി​ല്ല സ്കൂ​ൾ ക​ലോ​ത്സ​വം ന​വം​ബ​ർ 18, 25, 26, 27 തി​യ​തി​ക​ളി​ൽ ചേ​ർ​പ്പ് ഗ​വ​. വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻഡറി സ്കൂ​ളി​ൽ ന​ട​ക്കും. ചേ​ർ​പ്പ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​ജിഷ ക​ള്ളി​യ​ത്ത് ചെ​യ​ർ​പേ​ഴ്സ​ണും ജി​വി​എ​ച്ച്എ​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി പ്രി​ൻ​സി​പ്പൽ ജാ​ഫ​ർ സാ​ദി​ഖ് ജ​ന​റ​ൽ ക​ൺ​വീ​ന​റാ​യും ചേ​ർ​പ്പ് എ​ഇ​ഒ എം.​വി.​ സു​നി​ൽ​കു​മാ​ർ ട്ര​ഷ​റ​ർ ആ​യും ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു.

സം​ഘാ​ട​ക സ​മി​തി രൂ​പി​ക​ര​ണ യോ​ഗം ചേ​ർ​പ്പ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് എ.​കെ. രാ​ധാ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം വി.​ജി. വ​ന​ജ കു​മാ​രി അ​ധ്യ​ക്ഷ​യാ​യി.

നി​ല​വി​ൽ ചേ​ർ​പ്പ് സിഎ​ൻഎ​ൻ സ്കൂ​ളി​ൽ ന​വം​ബ​ർ 12 മു​ത​ൽ ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വ​മാ​ണ് മു​ൻ​പ് രൂ​പി​ക​രി​ച്ച സം​ഘാ​ട​ക സ​മി​തി​യെ ഒ​ഴി​വാ​ക്കി ന​ട​ത്തു​ന്ന​ത്. ഭ​ര​ണ​പ​ക്ഷ അ​നു​കൂ​ല സം​ഘ​ട​ന​യു​ടെ പി​ടി​വാ​ശി​യാ​ണ് ഇ​ത്ത​ര​ത്തി​ൽ വേ​ദി മാ​റ്റാ​ൻ കാ​ര​ണ​മാ​യ​തെ​ന്ന് ഒ​രു വി​ഭാ​ഗം അ​ധ്യാ​പ​ക​ർ ആ​രോ​പി​ച്ചി​രു​ന്നു. ആ​രോ പ​ണമുയര്‌ത്തിയ അ​ധ്യാ​പ​ക​രൊ ന്നും പു​തി​യ സം​ഘാ​ട​കസ​മി​തി യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തി​ല്ല.

മു​ൻനി​ശ്ച​യപ്ര​കാ​രം പ​ഞ്ചാ​യ​ത്ത് യോ​ഗം ഉ​ണ്ടാ​യ​തി​നാ​ൽ സ​മി​തി ചെ​യ​ർപേ​ഴ്സ​ൺ കൂ​ടി​യാ​യ ചേ​ർ​പ്പ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് സു​ജിഷ ക​ള്ളി​യ​ത്തി​നും മ​റ്റു ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്കും സം​ഘാ​ട​ക സ​മി​തി യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നാ​യി​ല്ല.
ഏ​ഴാ​യി​ര​ത്തോ​ളം കു​ട്ടി​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന ക​ലോ​ത്സ​വ​ത്തി​നാ​യി ചേ​ർ​പ്പ് ഗ​വ. ഹൈ​സ്കൂ​ൾ വേ​ദി​ക​ൾ​ക്ക് അ​സൗ​ക​ര്യമു​ണ്ടെ​ന്ന ആ​രോ​പ​ണ​വും ഉ​യ​ർ​ന്നി​രു​ന്നു.

ച​ാവ​ക്കാ​ട് ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വം ശ്രീ​കൃ​ഷ്ണ സ്കൂ​ളി​ൽ

ഗു​രു​വാ​യൂ​ർ: ച​ാവ​ക്കാ​ട് ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വം ന​വം​ബ​ർ 18 മു​ത​ൽ 21 വ​രെ ഗു​രു​വാ​യൂ​ർ ശ്രീ​കൃ​ഷ്ണ സ്കൂ​ളി​ൽ ന​ട​ക്കും.​ നാ​ലു ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന മേ​ള​യി​ൽ സ​ബ്ജി​ല്ല​യി​ലെ 100 ലേ​റെ വ​രു​ന്ന സ്കൂ​ളു​ക​ളി​ൽ​നി​ന്ന് അ​യ്യാ​യി​ര​ത്തി​ലേ​റെ വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ക്കും.​
സം​ഘാ​ട​ക സ​മി​തി യോ​ഗ​ത്തി​ൽ വി​ദ്യ​ഭ്യാ​സ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ എ.​സാ​യി​നാ​ഥ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.