കാർയാത്രയ്ക്കിടെ ഹൃദയാഘാതം; വൈദികനു രക്ഷകരായി പോലീസ്
1465528
Friday, November 1, 2024 1:53 AM IST
പാലിയേക്കര: കാര്‍യാത്രയ്ക്കിടെ ഹൃദയാഘാതം സംഭവിച്ച പള്ളിവികാരിക്കു രക്ഷകരായി പോലീസ്. മണ്ണംപേട്ട പള്ളി വികാരി ഫാ. ജെയ്സണ്‍ പുന്ന ശേരിയാണു പോലീസ് ഉ ദ്യോ ഗസ്ഥരുടെ സമയോചിതമായ ഇടപെടല്‍മൂലം ജീവിതത്തിലേക്കു തിരിച്ചെത്തിയത്.
ബുധനാഴ്ച രാവിലെ പത്ത രയ്ക്കായിരുന്നു സംഭവം. ഗോവ ഗവര്‍ണറുടെ ജില്ലയിലെ വിവിധ പരിപാടികള്‍ക്കു സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി പൈലറ്റ് എസ്കോർട്ട് ഡ്യൂട്ടികള്‍ക്കായാണ് പാലിയേക്കര ടോള്‍പ്ലാസയ്ക്കു സമീപമുള്ള പെട്രോള്‍ പമ്പിന്റെ സമീപത്ത് ചാലക്കുടി, കൊരട്ടി സിഐമാരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം നിന്നിരുന്നത്.
ഈസമയം തൃശൂർ ഭാഗത്തുനിന്നും കാറില്‍ വരികയായിരുന്ന വൈദികന് കാറില്‍നിന്നും ഇറങ്ങി പോലീസിന്റെ സമീപമെത്തി തനിക്കു നെഞ്ചുവേദനയെടുക്കുന്നുവെന്നു പറയുകയായിരുന്നു. ഉടന്‍ പോലീസ് ആംബുലന്‍സ് വിളിച്ചു. ഇതിനിടെ വൈദികന് കുഴഞ്ഞുവീണു.
ചാലക്കുടി ഡിവൈഎസ്പി സുമേഷ്, ചാലക്കുടി സിഐ സജീവന്, കൊരട്ടി സിഐ അമൃതരംഗൻ എന്നിവരുടെ നിര്‍ദേശപ്രകാരം വിഐപി ഡ്യൂട്ടിയിലുണ്ടായിരുന്ന സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ഫൈസലാണ് ഫാ. ജെയ്സണ്‍ പുന്നശേരിയെ ആശുപത്രിയില്‍ എത്തിച്ചത്. ആം ബുലന്സില്വച്ച് ഇടവിട്ട് വൈദികനു സിപിആര്‍ നല്കി.
തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച ഉടനെ അടിയന്തര ചികിത്സകള്‍ നല്കി. രണ്ടു ബ്ലോക്കുകള്‍ ഉള്ളതിനാല്‍ അത്യാഹിതവിഭാഗത്തിലാണു പ്രവേശിപ്പിച്ചിരി ക്കുന്നത്. കൃത്യസമയത്ത് എത്തിച്ചതുമൂലം അപകടനില തരണംചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു.