മുഖ്യമന്ത്രിക്കു ജനകീയമുഖം നഷ്ടപ്പെട്ടു: ഷിബു ബേബി ജോൺ
1465093
Wednesday, October 30, 2024 6:46 AM IST
കുത്താമ്പുള്ളി: പിണറായി വിജയന്റെ ജനകീയമുഖം നഷ്ടപ്പെട്ടതുകൊണ്ടാണ് സിപിഎമ്മുകാർ പ്രചാരണ ഫ്ളക്സിലും പോസ്റ്ററിലും മുഖ്യമന്ത്രിയുടെ മുഖം ഒഴിവാക്കിയതെന്ന് ആര്‍എസ്പി സംസ്ഥാന ജനറൽ സെക്രട്ടറി ഷിബു ബേബി ജോണ്‍ പറഞ്ഞു.
പാര്‍ട്ടിയെ പടുത്തുയര്‍ത്തിയ പരമ്പരാഗതതൊഴിലാളികളെ സിപിഎം ഇന്നു തള്ളിപ്പറയുകയും അവരുടെ പരമ്പരാഗതതൊഴിലിനെ ഇല്ലായ്മചെയ്യുകയുമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. യുഡിഎഫ് കുത്താമ്പുള്ളി കുടുംബസംഗമം ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുത്താമ്പുള്ളി കൈത്തറിവ്യവസായം ലോകശ്രദ്ധനേടിയ കുടില്വ്യവസായമായിട്ടും ഇതിനെ ആഗോള വ്യാപാര-ടൂറിസം പദ്ധതിയിൽ കൊണ്ടുവരാന്‍ ഇത്രയും കാലം സിപിഎമ്മിനു സാധിച്ചിട്ടില്ല. നിരവധി തൊഴിലവസരങ്ങളാണ് ഇതിലൂടെ നഷ്ടപ്പെടുത്തിയിട്ടുള്ളത്. വികസനം കടലാസിലാണെന്നു പറയാതെവയ്യെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു.
സ്വന്തം ലേഖകൻ