ഒല്ലൂരിൽ അമ്മയും മകനും വീടിനുള്ളിൽ മരിച്ചനിലയിൽ
1465481
Thursday, October 31, 2024 11:06 PM IST
ഒല്ലൂർ: മേൽപ്പാലത്തിനു സമീപം അമ്മയേയും മകനേയും വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. കാട്ടികുളം അജയൻ ഭാര്യ മിനി (56), മകൻ ജെയ്തു (30) എന്നിവരാണ് മരിച്ചത്. വിഷം ഉള്ളിൽ ചെന്നാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടത്.
ഇന്നലെ പുലർച്ച അഞ്ചോടെ ഭർത്താവ് അജയനാണ് മിനിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടത്. തുടർന്ന് അയൽക്കാരെ അറിയിച്ചു.
തുടർന്നുള്ള പരിശോധനയിലാണ് ടറസിനു മുകളിൽ ജെയ്തു മരിച്ചു കിടക്കുന്നത് കണ്ടത്. സമ്പത്തിക ബാധ്യതയാണ് ആത്മഹത്യക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. വീട്ടിൽ നിന്ന് ആത്മഹത്യ കുറിപ്പ് പോലിസിന് ലഭിച്ചു.
അജയന് ലോട്ടറി കച്ചവടമാണ്. ഒല്ലൂർ പോലീസ് മേൽനടപടികൾ സ്വീകരിച്ചു . ഇൻക്വസ്റ്റിന് ശേഷം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി. സംസ്കാരം ഇന്ന് രാവിലെ 10ന് ലാലൂർ ശ്മശാനത്തിൽ.