ചേ​ർ​പ്പ്: നി​ര​വ​ധി മോ​ഷ​ണ കേ​സു​ക​ളി​ലെ പ്ര​തി​യെ ചേ​ർ​പ്പ് പോ​ലീ​സ് പി​ടി​കൂ​ടി. മൂവാ​റ്റു​പു​ഴ പെ​ഴ​യ്ക്കാ​പ്പി​ള്ളി​യി​ൽ മാ​ട​വ​ന സി​ദ്ദി​ഖി​നെ​യാ​ണ് (48) തൃ​ശൂ​ർ റൂ​റ​ൽ എ​സ്​പി ന​വ​നീ​ത് ശ​ർ​മ്മ​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ഇ​രി​ങ്ങാ​ല​ക്കു​ട ഡി​വൈഎ​സ്പി കെ. ജി​. സു​രേ​ഷി​ന്‍റെ ​നേതൃ​ത്വ​ത്തി​ൽ അ​റ​സ്റ്റു ചെ​യ്ത​ത്.

ചാ​ല​ക്കു​ടി​യി​ലെ ബൈ​ക്ക് മോ​ഷ​ണ​ക്കേസി​ൽ ജ​യി​ലി​ലാ​യി​രു​ന്ന ഇ​യാ​ൾ കു​റ​ച്ചുനാ​ൾ മു​ൻ​പാ​ണ് ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ​ത്. ബൈ​ക്കു​ക​ളി​ൽ ക​റ​ങ്ങി സ്ത്രീ​ക​ളു​ടെ മാ​ല പൊ​ട്ടി​ക്കു​ന്ന​തി​ൽ വി​രു​ത​നാ​യ സി​ദ്ദി​ഖ് നി​ല​മ്പൂ​ർ, പെ​രി​ന്ത​ൽ​മ​ണ്ണ, കു​ന്നം​കു​ളം, ഷൊ​ർണൂ​ർ, മ​ല​പ്പു​റം, വ​ളാ​ഞ്ചേ​രി, പ​ട്ടാ​മ്പി, ചെ​റു​തു​രു​ത്തി, മ​തി​ല​കം, കൊ​ര​ട്ടി, ചാ​ല​ക്കു​ടി സ്റ്റേ​ഷ​നു​ക​ളി​ലാ​യി നി​ര​വ​ധി കേസു​ക​ളി​ൽ പ്ര​തി​യാ​ണ്.