ബസ് സ്റ്റോപ്പിലെ വെള്ളക്കെട്ട്: ദുരിതവുമായി വിദ്യാർഥികളും യാത്രക്കാരും
1465102
Wednesday, October 30, 2024 6:46 AM IST
മതിലകം: ദേശീയപാതയിലെ പ്രധാന ബസ് സ്റ്റോപ്പിലെ വെള്ളക്കെട്ട് വിദ്യാർഥികൾ ഉൾപ്പെടെയുള്ള യാത്രക്കാർക്കു ദുരിതമാകുന്നു. മതിലകം മേഖലയിലെ വ്യാപാരകേന്ദ്രവും നിരവധി വിദ്യാലയങ്ങളും ആരാധനാലയങ്ങളും പ്രവർത്തിക്കുന്ന പള്ളിവളവിലെ രണ്ടു ഭാഗങ്ങളിലേക്കു മുള്ള ബസ് സ്റ്റോപ്പുകളിലാണു വെള്ളം കാരണം ഉപയോഗിക്കാൻ സാധിക്കാത്തത്.
സെന്റ് ജോസഫ്സ് ഹൈസ് കൂൾ, ഹയർ സെക്കൻഡറി സ്കൂൾ, ഒഎൽഎഫ്ജിഎച്ച് സ്കൂൾ, ബാങ്കുകൾ, ആരോഗ്യ കേന്ദ്രം ഉൾപ്പെടെ നിരവധി സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന ഇവിടെ സ്വകാര്യ ബസുകളെയാണ് കൂടുതൽ പേരും ആശ്രയിക്കുന്നത്.
റോഡിന്റെ രണ്ടുവശങ്ങളിലും വെള്ളക്കെട്ട് അനുഭവപ്പെടുന്നതുകൊണ്ട് വിദ്യാർഥികൾക്ക് വലിയ ബുദ്ധിമുട്ടാണ് അനുഭവപ്പെടുന്നത്. നിരവധി യാത്രക്കാരും ദുരിതത്തിലാണ്്.
ഗുരുവായൂർ ഭാഗത്തേക്കുള്ള ബസ് സ്റ്റോപ്പിന്റെ സമീപത്ത് വാട്ടർ അഥോറിറ്റിയുടെ പൈപ്പ് പൊട്ടി ശുദ്ധജലം ബസ് സ്റ്റോപ്പിലും കടകൾക്കുമുന്നിലും നിന്നിരുന്നതുകൊണ്ട് വ്യാപാരികളും ശക്തമായ പ്രതിഷേധം ഉയർത്തിയിരുന്നു. വെള്ളം ഒഴുകിപ്പോകാൻ ശ്വാശ്വതമായ സംവിധാനം ഒരുക്കണമെന്ന ആവശ്യം ശക്തമാണ്.