മലയാളികൾക്കു നശീകരണസ്വഭാവം കൂടുതൽ; പ്രതികരിക്കണം: മേയർ
1465524
Friday, November 1, 2024 1:53 AM IST
ശക്തൻ മാർക്കറ്റിൽ നവീകരിച്ച ശുചിമുറിബ്ലോക്കും കിണറും അടക്കമുള്ളവ നശിപ്പിക്കാതിരിക്കാൻ ഓരോരുത്തരും ശ്രദ്ധിക്കണമെന്നു മേയർ എം.കെ. വർഗീസ്.
താനടക്കമുള്ള മലയാളികൾക്കു നശീകരണസ്വഭാവം കൂടുതലാണെന്നും അതിനാൽ നവീകരിച്ച കെട്ടിടമോ കിണറോ നശിപ്പിക്കാൻ സാധ്യത കൂടുതലാണെന്നും അങ്ങനെ കണ്ടാൽ പ്രതികരിക്കണമെന്നും പറഞ്ഞ അദ്ദേഹം, മലയാളികൾക്കു പ്രതികരണശേഷി കുറവാണെന്നും അഭിപ്രായപ്പെട്ടു.
പച്ചക്കറിമാർക്കറ്റിന്റെ വികസനത്തിനും മന്ത്രിയുമായി ചർച്ച നടത്തും. തൃശൂർ റെയിൽവേ സ്റ്റേഷൻ വികസനവുമായി ബന്ധപ്പെട്ടുള്ള തുടർപ്രവർത്തനങ്ങൾക്കു കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ സാന്നിധ്യത്തിൽ അടുത്തൊരു ചർച്ചയുണ്ടെന്നും അതിനുശേഷമായിരിക്കും തീരുമാനം എടുക്കുകയെന്നും മേയർ പറഞ്ഞു.