ഇന്ദിരയെ തമസ്കരിക്കുന്നതു ചരിത്രനിന്ദ: തേറന്പിൽ
1465526
Friday, November 1, 2024 1:53 AM IST
തൃശൂർ: രാജ്യത്തെ തൊട്ടറിഞ്ഞ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ തമസ്കരിക്കുന്നതു ചരിത്രനിന്ദയെന്നു നിയമസഭ മുൻ സ്പീക്കർ തേറന്പിൽ രാമകൃഷ്ണൻ.
നാട്ടുരാജ്യങ്ങളെ കൂട്ടിച്ചേർത്തു സർദാർ വല്ലഭായ് പട്ടേൽ ഇന്ത്യയെ ശക്തിപ്പെടുത്തിയെങ്കിൽ രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കാത്തുരക്ഷിക്കാൻ ജീവൻ നൽകേണ്ടിവന്ന പ്രധാനമന്ത്രിയാണ് ഇന്ദിര. സ്വാതന്ത്ര്യസമരത്തിന്റെ പൈതൃകം അവകാശപ്പെടാൻ സംഘപരിവാറിന് ആരും ഇല്ലാത്തതിനാലാണ് ആർഎസ്എസിന്റെ ശത്രുവായിരുന്ന പട്ടേലിനെ മോദിയും കൂട്ടരും സ്വന്തമാക്കാൻ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഡിസിസിയിൽ നടത്തിയ ഇന്ദിരാഗാന്ധിയുടെ 40-ാം രക്തസാക്ഷിത്വവാർഷികദിനത്തിന്റെയും സർദാർ പട്ടേലിന്റെ 149-ാം ജൻമവാർഷികദിനത്തിന്റെയും സംയുക്ത അനുസ്മരണചടങ്ങ് ഉദ്ഘാടനം ചെയ്തു പ്രസം ഗിക്കുകയായിരുന്നു തേറന്പിൽ.
ഡിസിസി വൈസ് പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ്, ടി.വി. ചന്ദ്രമോഹൻ, കെ.കെ. കൊച്ചുമുഹമ്മദ്, രാജേന്ദ്രൻ അരങ്ങത്ത്, കെ.ബി. ശശികുമാർ, ഐ.പി. പോൾ, സി.ഒ. ജേക്കബ്, കെ.എച്ച്. ഉസ്മാൻഖാൻ, സിജോ കടവിൽ, കെ. ഗോപാലകൃഷ്ണൻ, കെ.വി. ദാസൻ, ടി.കെ. പൊറിഞ്ചു, എം.എസ്. ശിവരാമകൃഷ്ണൻ, രവി താണിക്കൽ എന്നിവർ പ്രസംഗിച്ചു.