കളിസ്ഥലം വേണമെന്നു മുൻ മേയർ; സ്ഥലം എവിടെയെന്നു സുരേഷ് ഗോപി
1465523
Friday, November 1, 2024 1:53 AM IST
സായിക്കു (സ്പോർട്സ് അഥോ റിറ്റി ഓഫ് ഇന്ത്യ) പരിശീലിക്കാൻ സ്ഥലമില്ലെന്ന പരാതിയുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ സമീപിച്ച് മുൻമേയർ കെ. രാധാകൃഷ്ണനും മുൻ ഇന്ത്യൻ ഫുട്ബോൾ ഗോൾകീപ്പറും കോ ച്ചുമായ വിക്ടർ മഞ്ഞിലയും. എന്നാൽ പി.ടി. ഉഷ തുക അനുവദിച്ചിരുന്നല്ലോയെന്നും പിന്നെ എന്തായി കാര്യങ്ങളെന്നും സുരേഷ് ഗോപിയുടെ മറുചോദ്യം.
സ്ഥലമില്ലാത്തതാണ് പ്രശ്നമെന്നു മേയർ എം.കെ. വർഗീസ് മറുപടിനൽകിയതോടെ, ആദ്യം സ്ഥലം കണ്ടെത്തൂ, പിന്നെ കളിസ്ഥലം ആലോചിക്കാമെന്നു സുരേഷ് ഗോപി പറഞ്ഞു.
100 ഏക്കർ സ്ഥലമാണ് മന്ത്രി ചോദിക്കുന്നത്. നിലവിൽ ഒളരിയിൽ 50 ഏക്കർ സ്ഥലം കണ്ടെത്തിനൽകിയെങ്കിലും അതു പോരായെന്ന നിലപാടിലാണ് കേന്ദ്രമന്ത്രിയെന്നും നിലവിൽ പുതുക്കാട് പ്രജ്യോതിനികേതൻ കോളജ് നൽകാമെന്നുപറഞ്ഞ സ്ഥലത്തു കളിസ്ഥലം ഒരുക്കാമെന്നുമാണ് അദ്ദേഹം അറിയിച്ചിരിക്കുന്നതെന്നും കെ. രാധാകൃഷ്ണൻ മാധ്യമങ്ങളോടു പറഞ്ഞു. ഒളിന്പിക്സ് നിലവാരത്തിലുള്ള കളിസ്ഥലമാണ് സുരേഷ് ഗോപി നിർമിക്കാൻ ആലോചിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.