തൃ​ശൂ​ർ: സെ​ന്‍റ് മേ​രീ​സ് ഓ​ട്ടോ​ണ​മ​സ് കോ​ള​ജി​ലെ 2024-25 അ​ധ്യ​യ​ന​വ​ർ​ഷ​ത്തെ യൂ​ണി​യ​ൻ ഉ​ദ്ഘാ​ട​ന​വും സ​ത്യ​പ്ര​തി​ജ്ഞാ​ച​ട​ങ്ങും ജൂ​ബി​ലി ഹാ​ളി​ൽ ന​ട​ന്നു. പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ഡോ. ​ന​മി​ത റോ​സ് പ്ര​തി​ജ്ഞാ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്തു.

കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി സി​ൻ​ഡി​ക്കേ​റ്റ് മെ​ന്പ​റും റി​ട്ട. പ്ര​ഫ​സ​റു​മാ​യ ഡോ. ​കാ​വു​ന്പാ​യി ബാ​ല​കൃ​ഷ്ണ​ൻ മു​ഖ്യാ​തി​ഥി​യാ​യി. 2023-24 അ​ധ്യ​യ​ന​വ​ർ​ഷ​ത്തെ കോ​ള​ജ് മാ​ഗ​സി​ൻ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ഡോ. ​ന​മി​ത റോ​സ് കാ​വു​ന്പാ​യി ബാ​ല​കൃ​ഷ്ണ​നു ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്തു. ​വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​എ. ഡാ​ലി ഡൊ​മി​നി​ക്, മാ​ഗ​സി​ൻ എ​ഡി​റ്റ​ർ റൂ​ത്ത്, നി​യു​ക്ത ചെ​യ​ർ​പേ​ഴ്സ​ണ്‍ ഗോ​പി​ക എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.