വ​ട​ക്കാ​ഞ്ചേ​രി: അ​മൃ​ത് പ​ദ്ധ​തി​യി​ൽ​പ്പെ​ടു​ത്തി വ​ട​ക്കാ​ഞ്ചേ​രി റെ​യി​ൽ​വേ​സ്റ്റേ​ഷ​നു വി​ക​സ​ന​മെ​ത്തു​ന്നു. 4.80 കോ​ടി രൂ​പ​യു​ടെ ഒ​ന്നാം​ഘ​ട്ട പ്ര​വൃ​ത്തി​ക​ൾ ഡി​സം​ബ​റി​ൽ​ പൂ​ർ​ത്തീ​ക​രി​ക്കും. നൂ​റ്റാ​ണ്ടി​ല​ധി​കം പ​ഴ​ക്ക​മു​ള്ള റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ കെ​ട്ടി​ടം മോ​ടി​യാ​ക്കു​ന്ന പ്ര​വൃ​ത്തി ന​ട​ക്കു​ക​യാ​ണ്്. ര​ണ്ട് പ്ലാ​റ്റ്ഫോ​മു​ക​ളി​ലും മേ​ൽ​ക്കൂ​ര​ക​ൾ പു​തു​താ​യി നി​ർ​മി​ക്കു​ന്നു​ണ്ട്. വി​പു​ല​മാ​യ വാ​ഹ​ന​പാ​ർ​ക്കിം​ഗ് സൗ​ക​ര്യ​വു​മൊ​രു​ങ്ങു​ന്നു​ണ്ട്.

സം​സ്ഥാ​ന​പാ​ത​യി​ൽ​നി​ന്ന് സ്റ്റേ​ഷ​നി​ലേ​ക്കു പ്ര​വേ​ശി​ക്കു​ന്ന ഭാ​ഗ​ത്ത് ക​വാ​ടം, റോ​ഡി​ൽ ന​ട​പ്പാ​ത, യാ​ത്ര​ക്കാ​ർ​ക്കു​ള്ള സേ​വ​നം മെ​ച്ച​പ്പെ​ടു​ത്ത​ൽ തു​ട​ങ്ങി നി​ര​വ​ധി പ്ര​വൃ​ത്തി​ക​ൾ അ​മൃ​തി​ൽ ന​ട​ക്കും. ര​ണ്ടു പ്ലാ​റ്റ്ഫോ​മു​ക​ളി​ലും ഭോ​ജ​ന​ശാ​ല പ്ര​വ​ർ​ത്തി​ച്ചു​തു​ട​ങ്ങി. പ്ലാ​റ്റ്ഫോ​മു​ക​ൾ ഉ​യ​ർ​ത്തി​യ​തോ​ടെ യാ​ത്ര​ക്കാ​ർ​ക്കു ട്രെ​യി​നി​ൽ ക​യ​റാ​നും ഇ​റ​ങ്ങാ​നു​മു​ണ്ടാ​യി​രു​ന്ന പ്ര​യാ​സം ഒ​ഴി​വാ​യി. യാ​ത്ര​ക്കാ​ർ​ക്ക് വി​ശ്ര​മ​മു​റി സൗ​ക​ര്യം, അ​നൗ​ൺ​സ്മെ​ന്‍റ്, ഡി​സ്പ്ലേ ബോ​ർ​ഡ് സൗ​ക​ര്യ​ങ്ങ​ൾ എ​ന്നി​വ​യു​മാ​യി​ക്ക​ഴി​ഞ്ഞു.

വ​ട​ക്കാ​ഞ്ചേ​രി​ക്കു​നേ​ര​ത്തേ ആ​ദ​ർ​ശ്‌ സ്റ്റേ​ഷ​ൻ പ​ദ​വി​കി​ട്ടി​യെ​ങ്കി​ലും സ്റ്റേ​ഷ​നു​പു​രോ​ഗ​തി​യൊ​ന്നു​മു​ണ്ടാ​യി​ല്ല. ഇ​ന്‍റ​ർ​സി​റ്റി, അ​മൃ​ത, പാ​ല​രു​വി എ​ക്സ്‌​പ്ര​സു​ക​ളു​ടെ സ്റ്റോ​പ്പി​നു​വേ​ണ്ടി​യു​ള്ള മു​റ​വി​ളി​യും കാ​ല​ങ്ങ​ളാ​യി തു​ട​രു​ന്നെ​ങ്കി​ലും ന​ട​പ​ടി​യാ​യി​ട്ടി​ല്ല. വ​ട​ക്കാ​ഞ്ചേ​രി റെ​യി​ൽ​വേ​സ്റ്റേ​ഷ​ൻ വ​ട​ക്കാ​ഞ്ചേ​രി, കു​ന്നം​കു​ളം, ചേ​ല​ക്ക​ര നി​യോ​ജ​ക​മ​ണ്ഡ​ലം പ​രി​ധി​യി​ലു​ള്ള​വ​രു​ടെ ട്രെ​യി​ൻ യാ​ത്ര​യ്ക്കു​ള്ള പ്ര​ധാ​ന​ആ​ശ്ര​യ​മാ​ണ്. ആ​രം​ഭ​ത്തി​ലു​ണ്ടാ​യി​രു​ന്ന പാ​ർ​സ​ൽ​ബു​ക്കിം​ഗ് സൗ​ക​ര്യ​മു​ൾ​പ്പ​ടെ ഇ​വി​ടെ പ​ല​തും ന​ഷ്ട​മാ​യി.