സഹോദയ ബാൻഡ് മത്സരം: മുണ്ടൂർ നിർമൽജ്യോതി ജേതാക്കൾ
1465106
Wednesday, October 30, 2024 6:46 AM IST
തങ്ങാലൂർ: ദേവമാത സിഎംഐ ഇന്റർനാഷണൽ സ്കൂൾ ആതിഥേയത്വം വഹിച്ച തൃശൂർ സഹോദയ സ്കൂൾ കോംപ്ലക്സ് ബാൻഡ് മത്സരത്തിൽ 241 പോയിന്റും എ ഗ്രേഡും നേടി മുണ്ടൂർ നിർമൽജ്യോതി സെൻട്രൽ സ്കൂൾ ഒന്നാംസ്ഥാനം നേടി. നിർമൽജ്യോതി സ്കൂൾ സംസ്ഥാന കലോത്സവത്തിനു യോഗ്യത നേടി.
ദേവമാത സിഎംഐ പബ്ലിക് സ്കൂൾ രണ്ടാംസ്ഥാനവും ബ്ലൂമിംഗ് ബഡ്സ് ബെഥാനിയ ഇംഗ്ലീഷ് സീനിയർ സെക്കൻഡറി സ്കൂൾ മൂന്നാംസ്ഥാനവും കരസ്ഥമാക്കി.
സമാപനചടങ്ങിൽ തൃശൂർ സഹോദയ സ്കൂൾ കോംപ്ലക്സ് വൈസ് പ്രസിഡന്റ് പി.എച്ച്. സജീവ് കുമാർ മുഖ്യാതിഥിയായിരുന്നു. സതീഷ് ചന്ദ്രൻ, വി.ഡി. ബാബു, ജോണ് നീലങ്കാവിൽ എന്നിവർ വിധികർത്താക്കളായി. ദേവമാത സിഎംഐ ഇന്റർനാഷണൽ സ്കൂൾ ഡയറക്ടർ ഫാ. ഷാജു ഇടമന സിഎംഐ അധ്യക്ഷതവഹിച്ചു. ദേവമാത പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ ഫാ. ജോയ്സ് എലുവത്തിങ്കൽ വിജയികൾക്കുള്ള ട്രോഫി വിതരണം ചെയ്തു.