ഇ​രി​ങ്ങാ​ല​ക്കു​ട: ച​മ​യം നാ​ട​ക​വേ​ദി​യു​ടെ ഇ​രു​പ​ത്തി​യേ​ഴാം വാ​ര്‍​ഷി​ക ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഇ​രി​ങ്ങാ​ല​ക്കു​ട ന​ഗ​ര​സ​ഭാ ടൗ​ണ്‍ ഹാ​ളി​ല്‍ ഏ​ഴു ദി​വ​സ​മാ​യി ന​ട​ത്തി​യ "നാ​ട​കരാ​വ് 2024' സ​മാ​പ​ന സ​മ്മേ​ള​നം പ്ര​ഫ. വി.​കെ. ല​ക്ഷ്മ​ണ​ന്‍ നാ​യ​ര്‍ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. ച​മ​യം പ്ര​സി​ഡ​ന്‍റ്് എ.​എ​ന്‍. രാ​ജ​ന്‍റെ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൂ​ടി​യാ​ട്ടം കു​ല​പ​തി വേ​ണുജി, ​ഇ​രി​ങ്ങാ​ല​ക്കു​ട ബി​ഷ​പ് മാ​ര്‍ പോ​ളി ക​ണ്ണൂ​ക്കാ​ട​ന്‍, ബാ​ല​ന്‍ അ​മ്പാ​ട​ത്ത്, ഇ.​പി. ജ​നാ​ര്‍​ദ​ന​ന്‍, നാ​ട​ക സി​നി​മ സീ​രി​യ​ല്‍ ന​ട​ന്‍ ലി​ഷോ​യ്, വൈ​ഗ കെ. ​സ​ജീ​വ് എ​ന്നി​വ​രെ ച​മ​യം പു​ര​സ്‌​കാ​രം ന​ല്‍​കി ആ​ദ​രി​ച്ചു.

ച​മ​യം നാ​ട​ക​വേ​ദി അ​വ​ത​രി​പ്പി​ച്ച നാ​ട​കം കാ​ല​നും ക​ള്ള​നും രം​ഗ​ത്ത് അ​ര​ങ്ങേ​റി. വ​ര്‍​ണ​മ​ഴ​യ്ക്കു​ശേ​ഷം ഏ​ഴു ദി​വ​സ​മാ​യി ന​ട​ന്ന നാ​ട​ക രാ​വ് സ​മാ​പി​ച്ച​താ​യി അ​റി​യി​ച്ചു​കൊ​ണ്ട് പ്ര​ഫ. സാ​വി​ത്രി ല​ക്ഷ്മ​ണ​ന്‍, പ്ര​സി​ഡന്‍റ് എ.​എ​ന്‍. രാ​ജ​നും സം​സാ​രി​ച്ചു. ടി.​ജെ. സു​നി​ല്‍​കു​മാ​ര്‍ സ്വാ​ഗ​ത​വും കി​ഷോ​ര്‍ പ​ള്ളി​പ്പാ​ട്ട് ന​ന്ദി​യും പ​റ​ഞ്ഞു.