ഡോ​ക്യു​മെ​ന്‍റ​റി അ​വാ​ർ​ഡ് സു​ബി​ൻ ക​ണ്ണ​ദാ​സ് ഏ​റ്റു​വാ​ങ്ങി
Monday, July 1, 2024 12:25 AM IST
തി​രു​വ​ന​ന്ത​പു​രം: സ​ത്യ​ജി​ത് റേ ​ഫി​ലിം സൊ​സൈ​റ്റി​യു​ടെ മി​ക​ച്ച ഒ​ന്നാ​മ​ത്തെ ഡോ​ക്യു​മെ​ന്‍ററി​ക്കു​ള്ള അ​വാ​ർ​ഡ് തൃ​ശൂ​ർ മ​തി​ല​കം സ്വ​ദേ​ശി​യാ​യ സു​ബി​ൻ ക​ണ്ണ​ദാ​സ് ഏ​റ്റു​വാ​ങ്ങി. തി​രു​വ​ന​ന്ത​പു​രം എ​കെ​ജി സ്മാ​ര​ക ഹാ​ളി​ൽ ന​ട​ന്ന അ​വാ​ർ​ഡ് ദാ​ന സ​മ്മേ​ള​നം സ്പീ​ക്ക​ർ എ.​എ​ൻ. ഷം​സീ​ർ ഉ​ദ്ഘാ​ട​നം​ചെ​യ്തു. ക​വി​യും ഗാ​ന​ര​ച​യി​താ​വു​മാ​യ പ്ര​ഭാ​വ​ർ​മ പു​ര​സ്കാരം സ​മ്മാ​നി​ച്ചു. സം​വി​ധാ​യ​ക​നും തി​ര​ക്ക​ഥാ​കൃ​ത്തു​മാ​യ ബാ​ലു കി​രി​യ​ത്ത് പ്ര​ശ​സ്തി​പ​ത്രം കൈ​മാ​റി.

ത​ഴ​പ്പാ​യ നെ​യ്ത്ത് മേ​ഖ​ല​യെ ആ​സ്പ​ദ​മാ​ക്കി സു​ബി​ൻ ക​ണ്ണ​ദാ​സ് സം​വി​ധാ​നം​ചെ​യ്ത "പാ​ര​മ്പ​ര്യ​ത്തി​ലൂ​ന്നി​യ വി​സ്മ​യം' നി​ർ​മി​ച്ച​ത് തി​രു​വ​ന​ന്ത​പു​രം ദൂ​ര​ദ​ർ​ശ​നാ​ണ്. മി​ക​ച്ച ര​ണ്ടാ​മ​ത്തെ ഡോ​ക്യു​മെ​ന്‍റ​റി​ക്കു​ള്ള ഭ​ര​ത് പി.​ജെ.​ ആ​ന്‍റ​ണി സ്മാ​ര​ക അ​വാ​ർ​ഡും പാ​ര​മ്പ​ര്യ​ത്തി​ലൂ​ന്നി​യു​ള്ള വി​സ്മ​യ​ത്തി​ന് ല​ഭി​ച്ചി​രു​ന്നു.