ജൂ​ലൈ മൂ​ന്ന് പൊ​തുഅ​വ​ധി പ്ര​ഖ്യാ​പി​ക്ക​ണം: ക്രി​സ്തീ​യ ന്യൂ​ന​പ​ക്ഷ അ​വ​കാ​ശസ​മി​തി
Sunday, June 30, 2024 7:36 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: കേ​ര​ള ക്രൈ​സ്ത​വ​ര്‍​ക്ക് ഏ​റെ പ്രാ​ധാ​ന്യ​മ​ര്‍​ഹി​ക്കു​ന്ന മാ​ര്‍​ത്തോ​മ്മാ ശ്ലീ​ഹാ​യു​ടെ ഓ​ര്‍​മ്മദി​ന​മാ​യ ജൂ​ലൈ മൂ​ന്നി​നു പൊ​തു അ​വ​ധി പ്ര​ഖ്യാ​പി​ക്കു​ക, ക്രൈ​സ്ത​വ​രു​ടെ പി​ന്നോ​ക്കാ​വ​സ്ഥ പ​ഠി​ക്കാ​ന്‍ കേ​ര​ള സ​ര്‍​ക്കാ​ര്‍ നി​യോ​ഗി​ച്ച ജെ​ബി കോ​ശി ക​മ്മീ​ഷ​ന്‍ റി​പ്പോ​ര്‍​ട്ട് ഉ​ട​ന്‍ പു​റ​ത്തു വി​ടു​ക എ​ന്നി​ങ്ങ​നെ വി​വി​ധ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചു​കൊ​ണ്ട് ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത ക്രി​സ്തീ​യ ന്യൂ​ന​പ​ക്ഷ അ​വ​കാ​ശ സ​മി​തി അ​ഗം​ങ്ങ​ള്‍ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ഡോ. ​ആ​ര്‍. ബി​ന്ദു​വി​നു അ​പേ​ക്ഷ സ​മ​ര്‍​പ്പി​ച്ചു.

കേ​ര​ള​ത്തി​ലെ ക്രൈ​സ്ത​വ വി​ശ്വാ​സി​ക​ളു​ടെ പി​താ​വാ​യ മാ​ര്‍​ത്തോ​മാ ശ്ലീ​ഹാ​യു​ടെ ഓ​ര്‍​മ്മ​ദി​ന​മാ​യാ ജൂ​ലൈ മൂ​ന്നി​നു കേ​ര​ള​ത്തി​ലെ വി​വി​ധ സ​ര്‍​വ​ക​ലാ​ശാ​ല​ക​ള്‍ ന​ട​ത്താ​നി​രി​ക്കു​ന്ന പ​രീ​ക്ഷ​ക​ള്‍ മാ​റ്റി​വ​ക്ക​ണം. ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത മ​ത​ബോ​ധ​ന ഡ​യ​റ​ക്ട​ര്‍ ഫാ. ​റി​ജോ​യ് പ​ഴ​യാ​റ്റി​ല്‍, ക്രി​സ്തീ​യ ന്യൂ​ന​പ​ക്ഷ അ​വ​കാ​ശ​ങ്ങ​ള്‍ സ​മി​തി ഡ​യ​റ​ക്ട​ര്‍ ഫാ. ​നൗ​ജി​ന്‍ വി​ത​യ​ത്തി​ല്‍, പ്ര​സി​ഡ​ന്‍റ്് അ​ഡ്വ. ഇ.​ടി. തോ​മ​സ്, ടെ​ല്‍​സ​ന്‍ കോ​ട്ടോ​ളി, സെ​ക്ര​ട്ട​റി സി​ജു തെ​ക്കി​നി​യ​ത്ത് എ​ന്നി​വ​ര്‍ സ​മി​തി​ക്കു വേ​ണ്ടി അ​പേ​ക്ഷ സ​ര്‍​പ്പി​ക്കാ​ന്‍ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.