കൊടകര: കനകമല തീര്‍ഥാടന കേന്ദ്രത്തില്‍ മാര്‍തോമാശ്ലീഹയുടെ ദുക്റാന തിരുനാളിന് നാളെ കൊടിയേറുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. നാളെ വൈകുന്നേരം 6.30ന് കുറ്റിക്കാട് ഫൊറോന വികാരി ഫാ.ലിജുപോള് പറമ്പത്ത് കൊടിയേറ്റം നിര്‍വഹിക്കും. തുടര്‍ന്ന് ലദീഞ്ഞ്, നൊവേന,ദിവ്യബലി എന്നിവയുണ്ടാകും.
ചൊവ്വാഴ്ച വൈകുന്നേരം 6.30ന് ഫാ.ഫ്രാന്‍സിസ് പാറയ്ക്കയുടെ കാര്‍മികത്വത്തില്‍ ദിവ്യബലി, ലദീഞ്ഞ്,നൊവേന, ദേവാലയം ചുറ്റി പ്രദക്ഷിണം എന്നിവ നടക്കും. തിരുനാള്‍ ദിനമായ ബുധനാഴ്ച രാവിലെ ഏഴിന് കൊടുങ്ങ വികാരി ഫാ.ഷിബു നെല്ലിശേരിയുടെ കാര്‍മിത്വത്തില്‍ തിരുനാള്‍ പാട്ടുകുര്‍ബാന, റവ.ഡോ.സിജു കൊമ്പന്രെ സന്ദേശം, ഊട്ടുവെഞ്ചരിപ്പ്, രാവിലെ എട്ടിന് കുരിശുമുടിയില്‍ ഫാ.ജെയിംസ് കൊച്ചുപറമ്പിലിന്റെ കാര്‍മികത്വത്തില്‍ ദിവ്യബലി എന്നിവയുണ്ടാകും. രാവിലെ പത്തിന് ഫാ. ഫ്രാന്സന് താനാടന്റെ കാര്‍മികത്വത്തില്‍ റാസകുര്‍ബാന ഉണ്ടാകും. ഫാ.ടിന്റോ കൊടിയന്‍ വചന സന്ദേശം നല്‍കും.
തുടര്‍ന്ന് പ്രദക്ഷിണം, തിരുശേഷിപ്പ് വണക്കം ,നേര്‍ച്ച സദ്യ എന്നിവയും ഉണ്ടാകും. നേര്‍ച്ച ഊട്ടില്‍ പതിനായിരത്തോളം വിശ്വാസികള്‍ സംബന്ധിക്കും. പത്രസമ്മേളനത്തില്‍ തീര്‍ഥാടന കേന്ദ്രം റെക്ടര്‍ ഫാ. അലക്സ് കല്ലേലി ,കൈക്കാരന്മാരായ ആന്റണി കരിയാട്ടി , ജോസ് വെട്ടുമണിക്കല്‍ , തോമസ് മൂക്കണാംപറമ്പില്‍ ,വര്‍ഗീസ് വെളിയന്‍ എന്നിവര്‍ പങ്കെടുത്തു.