ക​ന​ത്ത കാ​റ്റി​ലും മ​ഴ​യി​ലും നാ​ശ​ന​ഷ്ടം; തെ​ങ്ങു വീ​ണ് കാ​ർ ത​ക​ർ​ന്നു
Sunday, June 30, 2024 7:36 AM IST
ക​യ്പ​മം​ഗ​ലം: കൊ​പ്ര​ക്ക​ള​ത്ത് ക​ന​ത്ത കാ​റ്റി​ലും മ​ഴ​യി​ലും നാ​ശ​ന​ഷ്ടം. തെ​ങ്ങ് വീ​ണ് കാ​ർ ത​ക​ർ​ന്നു. ഇ​ന്ന​ലെ രാ​ത്രി എ​ട്ട​ര​യോ​ടെ കൊ​പ്ര​ക്ക​ളം ബു​സ്താ​ൻ മ​സ്ജി​ദ് അ​ങ്ക​ണ​ത്തി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന ര​ണ്ട് കാ​റു​ക​ൾ​ക്ക് മു​ക​ളി​ലാ​ണ് ക​ന​ത്ത കാ​റ്റി​ൽ തെ​ങ്ങ് ക​ട​പു​ഴ​കി വീ​ണ​ത്. കി​ഴി​പ്പു​ള്ളി​ക്ക​ര സ്വ​ദേ​ശി പു​തു​ശേ​രി വീ​ട്ടി​ൽ ഷി​യാ​സി​ന്‍റെ കാ​റി​ന് മു​ക​ളി​ലാ​ണ് തെ​ങ്ങ് വീ​ണ​ത്.

കാ​റി​നന്‍റെ മു​ൻ​വ​ശ​ത്തെ ചി​ല്ലും, മേ​ൽ​ഭാ​ഗ​വും ത​ക​ർ​ന്നു. തൊ​ട്ട​ടു​ത്ത് നി​ർ​ത്തി​യി​ട്ടി​രു​ന്ന മ​തി​ല​കം സ്വ​ദേ​ശി പു​റ​ക്കു​ള​ത്ത് വീ​ട്ടി​ൽ മു​ഹ​മ്മ​ദ് ഷാ​ഫി​യു​ടെ കാ​റി​നും നാ​ശ​ന​ഷ്ട​മു​ണ്ടാ​യി. സം​ഭ​വ സ​മ​യം കാ​റി​ലു​ണ്ടാ​യി​രു​ന്നവ​ർ ന​മ​സ്കാ​ര​ത്തി​നാ​യി പ​ള്ളി ക​യ​റി​യ​തി​നാ​ൽ വ​ൻ അ​പ​ക​ടം ഒ​ഴി​വാ​യി.