സ്കൂ​ട്ട​ർയാ​ത്രി​ക​ൻ കു​ഴ​ഞ്ഞുവീ​ണ് മ​രി​ച്ചു
Saturday, June 29, 2024 10:53 PM IST
കു​ന്നം​കു​ളം: സ്‌​കൂ​ട്ട​ര്‍ യാ​ത്ര​യ്ക്കി​ടെ ച​മ്മ​ന്നൂ​ര്‍ സ്വ​ദേ​ശി കു​ഴ​ഞ്ഞു വീ​ണു മ​രി​ച്ചു. ച​മ്മ​ന്നൂ​ര്‍ വ​ട​ക്കേ​കു​ന്ന് ചു​ള്ളി​ക്കാ​ര​ന്‍ റോ​ഡ് താ​ഴ​ത്തേ​ല്‍ അ​ബ്ദു​ല്‍ റ​ഷീ​ദ് (61) ആ​ണ് മ​രി​ച്ച​ത്. ഇന്നലെ ഉ​ച്ച​യ്ക്ക് 12.30 ഓ​ടെ​യാ​ണ് സം​ഭ​വം.

ജോ​ലി ആ​വ​ശ്യാ​ര്‍​ഥം പു​ന്ന​യൂ​രി​ലേ​ക്ക് പോ​വു​ന്ന​തി​നി​ടെ ത​ടാ​കം പെ​ട്രോ​ള്‍ പ​മ്പി​ന് സ​മീ​പ​മാ​ണ് കു​ഴ​ഞ്ഞു വീ​ണ​ത്. തു​ട​ര്‍​ന്ന് അ​ഭ​യം വ​ള​ണ്ടി​യ​ര്‍​മാ​ര്‍ വ​ട​ക്കേ​ക്കാ​ട് സാ​മൂഹ്യാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ല്‍ എ​ത്തി​ച്ചു.

പോ​ലീ​സ് ന​ട​പ​ടി​ക​ള്‍​ക്ക് ശേ​ഷം കാ​രു​ണ്യം ആം​ബു​ല​ന്‍​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ ജി​ല്ല ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യി. ഭാ​ര്യ: ഫാ​ത്തി​മ. മ​ക്ക​ള്‍: ഫ​സ​ല്‍ റ​ഹ്‌​മാ​ന്‍, മു​ഹ​മ്മ​ദ് യാ​സ​ര്‍, ഫൗ​സി​യ.