ദൈ​വം ഹൃ​ദ​യം ക​ടം കൊ​ടു​ത്ത മെ​ത്രാ​ന്‍: മാ​ര്‍ റാഫേൽ ത​ട്ടി​ല്‍
Monday, July 1, 2024 4:45 AM IST
കൊ​ച്ചി: ദൈ​വം ത​ന്‍റെ ഹൃ​ദ​യം ക​ടംകൊ​ടു​ത്ത മെ​ത്രാ​നാണ് വ​രാ​പ്പു​ഴ അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​നാ​യി അ​ഭി​ഷി​ക്ത​നാ​യ ഡോ. ​ആ​ന്‍റ​ണി വാ​ലു​ങ്ക​ലെന്ന് സീ​റോ മ​ല​ബാ​ര്‍ സ​ഭ മേ​ജ​ര്‍ ആ​ര്‍​ച്ച്ബി​ഷ​പ് മാ​ര്‍ റാ​ഫേ​ല്‍ ത​ട്ടി​ല്‍ പ​റ​ഞ്ഞു. ഡോ. ​ആ​ന്‍റ​ണി വാ​ലു​ങ്ക​ലി​ന്‍റെ മെ​ത്രാ​ഭി​ഷേ​ക ച​ട​ങ്ങു​ക​ളോ​ട​നു​ബ​ന്ധി​ച്ചു​ള്ള അ​നു​മോ​ദ​ന സ​മ്മേ​ള​ന​ത്തി​ല്‍ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പു​തി​യ മെ​ത്രാ​നെ ന​മു​ക്ക് ത​ന്ന​തി​ന് ദൈ​വ​ത്തി​ന് ന​ന്ദി പ​റ​യാം. മു​റി​വേ​റ്റ​വ​രെ സു​ഖ​പ്പെ​ടു​ത്തു​ന്ന ഇ​ട​യ ശു​ശ്രൂ​ഷ​യാ​ണ് ​കാ​ല​ത്തി​ന് ആ​വ​ശ്യം. പു​തി​യ മെ​ത്രാ​നു സീ​റോ മ​ല​ബാ​ര്‍ സ​ഭ​യി​ലെ എ​ല്ലാ മെ​ത്രാ​ന്മാ​രു​ടെ​യും സ​ഭാ വി​ശ്വാ​സി​ക​ളു​ടെ​യും പേ​രി​ല്‍ പ്രാ​ര്‍​ഥ​നാ​ശം​സ​കൾ നേ​രു​ന്ന​താ​യും മാ​ര്‍ ത​ട്ടി​ല്‍ പ​റ​ഞ്ഞു.

ശ​ക്ത​മാ​യ ദൈ​വ​രാ​ജ്യ​ത്തി​ന്‍റെ നി​ര്‍​മി​തി​യി​ല്‍ മി​ക​ച്ച ശു​ശ്രൂ​ഷ​ക​നാ​യി മാ​റാ​ന്‍ ഡോ. ​ആ​ന്‍റ​ണി വാ​ലു​ങ്ക​ലി​നു സാ​ധി​ക്കു​മെ​ന്നു സീറോ മലങ്കര മേജർ ആർച്ച്ബിഷപ് ക​ര്‍​ദി​നാ​ള്‍ മാ​ര്‍ ബ​സേ​ലി​യോ​സ് മാ​ര്‍ ക്ലീ​മി​സ് കാ​തോ​ലി​ക്കാ ബാ​വ പ​റ​ഞ്ഞു. മ​നു​ഷ്യ​ര്‍ കാ​ണു​ന്ന​തു​പോ​ലെ​യ​ല്ല ദൈ​വം കാ​ണു​ന്ന​ത്. സ​ഭ​യു​ടെ മാ​ത്ര​മ​ല്ല പൊ​തു​സ​മൂ​ഹ​ത്തി​ന്‍റെ ഉ​ന്ന​തി​ക്കും തന്‍റെ അ​ജ​പാ​ല​ന ശു​ശ്രൂ​ഷ ഉ​പ​യോ​ഗി​ക്കാ​ന്‍ ഡോ. ​വാ​ലു​ങ്ക​ലി​നു സാ​ധി​ക്കു​മെ​ന്നും മാ​ര്‍ ക്ലീ​മി​സ് പ​റ​ഞ്ഞു.