ശബരി റെയിൽപാത: ഭൂമി നഷ്ടമാകുന്നവരുടെ പേരിലുള്ള ജപ്തി നടപടികൾ മരവിപ്പിക്കണമെന്ന്
Tuesday, July 2, 2024 7:11 AM IST
കോ​ത​മം​ഗ​ലം: ശ​ബ​രി റെ​യി​ൽ പാ​ത​യു​ടെ ഭാ​വി തീ​രു​മാ​ന​മാ​കു​ന്ന​തു​വ​രെ ഭൂ​മി ന​ഷ്ട​മാ​കു​ന്ന​വ​രു​ടെ വാ​യ്പാ കു​ടി​ശി​ക​യു​ടെ പേ​രി​ലു​ള്ള ജ​പ്തി ന​ട​പ​ടി​ക​ൾ മ​ര​വി​പ്പി​ക്ക​ണ​മെ​ന്ന് സ​മ​ര​സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു.

സ്ഥ​ല​മേ​റ്റെ​ടു​ക്ക​ൽ ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യി ഭൂ​മി​യു​ടെ വി​ജ്ഞാ​പ​ന​ങ്ങ​ളും സാ​മൂ​ഹി​ക ആ​ഘാ​ത​പ​ഠ​ന​ങ്ങ​ളും ഭൂ​വു​ട​മ​ക​ളു​ടെ വീ​ട്ടി​ലും പ​റ​ന്പി​ലൂ​ടെ​യു​മു​ള്ള അ​തി​ർ​ത്തി​ക്ക​ല്ലു​ക​ളും അ​ലൈ​ൻ​മെ​ന്‍റ് ബോ​ർ​ഡു​കളും ഒ​ക്കെ ചെ​യ്ത​തോ​ടെ ഭൂ​വു​ട​മ​ക​ൾ​ക്ക് അ​വ​രു​ടെ ഭൂ​മി ക്ര​യ​വി​ക്ര​യം ന​ട​ത്താ​ൻ ക​ഴി​യാ​തെ വ​ന്നു. വാ​യ്പാ കു​ടി​ശി​ക​യു​ടെ പേ​രി​ൽ പ​ല കു​ടും​ബ​ങ്ങ​ളും ജ​പ്തി ന​ട​പ​ടി​യി​ൽ ഭ​യ​ന്നാണ് ക​ഴി​ഞ്ഞു​ന്ന​ത്.

ജ​പ്തി ന​ട​പ​ടി​യി​ൽ കു​ടു​ങ്ങിപ്പോയ​വ​രെ ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​കെ കൊ​ണ്ടു​വ​രു​ന്ന​തി​നാ​യി ശ​ബ​രി റെ​യി​ൽ​പാ​ത​യു​ടെ കാ​ര്യ​ത്തി​ൽ തീ​രു​മാ​നമു​ണ്ടാ​കു​ന്ന​തു​വ​രെ പ​ദ്ധ​തി​ക്കാ​യി ഭൂ​മി ന​ൽ​കി​യി​രി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ​യു​ള്ള ജ​പ്തി ന​ട​പ​ടി​ക​ൾ മ​ര​വി​പ്പി​ക്ക​ണ​മെ​ന്ന് അ​ങ്ക​മാ​ലി-​ശ​ബ​രി സ​മ​ര​സ​മി​തി ക​ണ്‍​വീ​ന​ർ ഗോ​പാ​ല​ൻ വെ​ണ്ടു​വ​ഴി ആ​വ​ശ്യ​പ്പെ​ട്ടു.