സ്കൂ​ളു​ക​ളി​ലെ കാ​ർ​ഷി​ക ക്ല​ബു​ക​ൾ​ക്ക് പ​ച്ച​ക്ക​റി വി​ത്തു​ക​ൾ വി​ത​ര​ണം ചെ​യ്യു​ന്നു
Saturday, June 29, 2024 4:59 AM IST
മൂ​വാ​റ്റു​പു​ഴ : കി​സാ​ൻ സ​ഭ മൂ​വാ​റ്റു​പു​ഴ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ണ്ഡ​ല​ത്തി​ലെ സ്കൂ​ളു​ക​ളി​ലെ കാ​ർ​ഷി​ക ക്ല​ബു​ക​ൾ​ക്ക് പ​ച്ച​ക്ക​റി വി​ത്തു​ക​ൾ വി​ത​ര​ണം ചെ​യ്യു​ന്ന പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി.

മു​ള​വൂ​ർ ഗ​വ. യു​പി സ്കൂ​ളി​ലെ കാ​ർ​ഷി​ക ക്ല​ബി​ലേ​ക്കു​ള്ള പ​ച്ച​ക്ക​റി വി​ത്തു​ക​ൾ കി​സാ​ൻ സ​ഭ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി വി​ൻ​സ​ൻ ഇ​ല്ലി​ക്ക​ൽ സ്കൂ​ൾ പ്ര​ധാ​നാ​ധ്യാ​പി​ക എം.​എ​ച്ച്. സു​ബൈ​ദ​യ്ക്ക് കൈ​മാ​റി മൂ​വാ​റ്റു​പു​ഴ മ​ണ്ഡ​ല​ത​ല ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

കാ​ർ​ഷി​ക സം​സ്കൃ​തി​യെ​ക്കു​റി​ച്ചു​ള്ള അ​റി​വ് കു​ട്ടി​ക​ളി​ൽ വ​ള​ർ​ത്തു​ക​യും വി​വി​ധ വി​ഷ​യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​ഠ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ കൃ​ഷി​യു​മാ​യി ചേ​ർ​ത്ത് കാ​ർ​ഷി​ക വി​ള​ക​ൾ, അ​ധ്വാ​ന​ശീ​ലം, സ​ഹ​ക​ര​ണ​മ​നോ​ഭാ​വം എ​ന്നി​വ​യെ​ക്കു​റി​ച്ച് കു​ട്ടി​ക​ളി​ൽ പ്രാ​യോ​ഗി​ക അ​വ​ബോ​ധം സൃ​ഷ്ടി​ക്കു​ക​യു​മാ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം.

കി​സാ​ൻ സ​ഭ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പോ​ൾ പൂ​മ​റ്റം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ണ്ഡ​ലം ക​മ്മി​റ്റി​യം​ഗം പി.​വി. ജോ​യി, കെ.​എം. ഫൈ​സ​ൽ, പി.​ആ​ർ. ജോ​ഷി, എം​പി​ടി​എ ചെ​യ​ർ​പേ​ഴ്സ​ണ്‍ ജി​ഷ പ്ര​ജു, പി​ടി​എ ക​മ്മി​റ്റി​യം​ഗം പി.​എ. ഷ​മീ​ർ, അ​ധ്യാ​പ​ക​രാ​യ കെ.​എം. ത​സ്നി, ടി. ​ത​സ്കീ​ൻ, കെ.​എ​സ്. അ​നു​മോ​ൾ, ഖ​ദീ​ജ കു​ഞ്ഞു​മു​ഹ​മ്മ​ദ്, എം.​പി. സു​മോ​ൾ, ഉ​മ്മു​കു​ൽ​സു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സ്കൂ​ളി​ൽ കൃ​ഷി ചെ​യ്യാ​ൻ ആ​വ​ശ്യ​മാ​യ ഇ​ഞ്ചി, മ​ഞ്ഞ​ൾ, വെ​ണ്ട, ചീ​ര, പ​യ​ർ, പ​ട​വ​ലം, വെ​ള്ള​രി, പാ​വ​ൽ, വ​ഴു​ത​ന, മു​ള​ക്, വി​ത്തു​ക​ളാ​ണ് ന​ൽ​കി​യ​ത്.