മ​ധ്യ​വ​യ​സ്ക​നെ കു​ത്തി​യ പ്ര​തി അ​റ​സ്റ്റി​ൽ
Tuesday, July 2, 2024 7:10 AM IST
പോ​ത്താ​നി​ക്കാ​ട്: മ​ധ്യ​വ​യ​സ്ക​നെ ക​ത്തി​ക്കു കു​ത്തി​യ കേ​സി​ൽ പ്ര​തി​യെ പോ​ലീ​സ് പി​ടി​കൂ​ടി. പു​ന്ന​മ​റ്റം ഐ​ഒ​സി പെ​ട്രോ​ൾ പ​മ്പി​ന് സ​മീ​പം വാ​ട​ക​യ്ക്ക് താ​മാ​സി​ക്കു​ന്ന ഇ​ടു​ക്കി വാ​ള​റ മു​ടി​പ്പാ​റ ഭാ​ഗ​ത്ത് ക​ണ്ടാ​ശാം​കു​ന്നേ​ൽ ബി​ബി(​റ​ഷീ​ദ്-30)​നെ​യാ​ണ് പോ​ത്താ​നി​ക്കാ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ 30ന് ​വൈ​കി​ട്ടാ​യി​രു​ന്നു സം​ഭ​വം. പ​ടി​ഞ്ഞാ​റേ പു​ന്ന​മ​റ്റ​ത്തു​ള്ള ബേ​ക്ക​റി​യി​ൽ നി​ന്ന് ചാ​യ കു​ടി​ക്കു​ന്ന​തി​നി​ടെ ഇ​രു​വ​രും ത​മ്മി​ൽ വാ​ക്കേ​റ്റ​മു​ണ്ടാ​കു​ക​യും തു​ട​ർ​ന്ന് പ്ര​തി അ​ര​യി​ൽ ക​രു​തി​യി​രു​ന്ന ക​ത്തി​യെ​ടു​ത്ത് കു​ത്തു​ക​യു​മാ​യി​രു​ന്നു.

ഇ​ൻ​സ്പെ​ക്ട​ർ വി. ​സ​ജി​ൻ ശ​ശി, എ​സ്ഐ​മാ​രാ​യ റോ​ജി ജോ​ർ​ജ്, പൗ​ലോ​സ്, മ​നോ​ജ്, എ​എ​സ്ഐ വി.​സി. സ​ജി, സി​പി​ഒ​മാ​രാ​യ അ​ബ്ദു​ൾ റ​ഷീ​ദ്, ലി​ജേ​ഷ് ന​വാ​സ്, ഷീ​ജ, ഷാ​ന​വാ​സ് എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.