സ​ഹൃ​ദ​യ​യ്ക്ക് എ​ൻ​ഐ​പി​എം പു​ര​സ്കാ​രം
Tuesday, July 2, 2024 7:10 AM IST
കൊ​ച്ചി: നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് പേ​ഴ്സ​ണ​ൽ മാ​നേ​ജ്മെ​ന്‍റ് കേ​ര​ള ചാ​പ്റ്റ​ർ മി​ക​ച്ച സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ന സം​ഘ​ട​ന​യ്ക്കാ​യി ഏ​ർ​പ്പെ​ടു​ത്തി​യ പു​ര​സ്കാ​രം എ​റ​ണാ​കു​ളം-​അ​ങ്ക​മാ​ലി അ​തി​രൂ​പ​ത സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ന വി​ഭാ​ഗ​മാ​യ സ​ഹൃ​ദ​യ​യ്ക്ക്.

ആ​റു പ​തി​റ്റാ​ണ്ടു​കാ​ല​ത്തെ സാ​മൂ​ഹ്യ, പാ​രി​സ്ഥി​തി​ക രം​ഗ​ത്തെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മാ​നി​ച്ചാ​ണ് പു​ര​സ്കാ​രം. 50,000 രൂ​പ​യും പ്ര​ശ​സ്തി പ​ത്ര​വു​മ​ട​ങ്ങു​ന്ന​താ​ണ് പു​ര​സ്കാ​രം. ക​ലൂ​ർ ഗോ​കു​ലം ക​ൺ​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ സം​ഘ​ടി​പ്പി​ച്ച എ​ൻ​ഐ​പി​എം കേ​ര​ള ചാ​പ്റ്റ​ർ വാ​ർ​ഷി​ക സ​മ്മേ​ള​ന​ത്തി​ൽ കൊ​ച്ചി ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ എ​യ​ർ​പോ​ർ​ട്ട് ലി​മി​റ്റ​ഡ്(​സി​യാ​ൽ) മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ എ​സ്. സു​ഹാ​സി​ൽ​നി​ന്ന് സ​ഹൃ​ദ​യ ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ് കൊ​ളു​ത്തു​വെ​ള്ളി​ൽ പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങി. എ​ൻ​ഐ​പി​എം കേ​ര​ള ചാ​പ്റ്റ​ർ ചെ​യ​ർ​മാ​ൻ ജോ​ൺ​സ​ൺ മാ​ത്യു, സെ​ക്ര​ട്ട​റി ക്ഷേ​മ സ​ന്ദീ​പ്, സ​ഹൃ​ദ​യ ചീ​ഫ് ക​ൺ​സ​ൾ​ട്ട​ന്‍റ് തോ​മ​സ് ക​ട​വ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.