എം​എ​ൽ​എ ഇ​ട​പെട്ടു; എം​വി​ഐ​പി​യുടെ വിച്ഛേദിച്ച വൈദ്യുതി പുന:സ്ഥാപിച്ചു
Tuesday, July 2, 2024 7:11 AM IST
മൂ​വാ​റ്റു​പു​ഴ : മ ൂ​വാ​റ്റു​പു​ഴ വാ​ലി ജ​ല​സേ​ച​ന പ​ദ്ധ​തി ഓ​ഫീ​സി​ന്‍റെ വൈ​ദ്യു​ത ക​ണ​ക്ഷ​ൻ കു​ടി​ശി​ക മൂ​ലം കെഎ​സ്ഇ​ബി വി​ച്ഛേ​ദി​ച്ചു. എ​ന്നാ​ൽ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ എം​എ​ൽ​എ​യു​ടെ ഇ​ട​പെ​ട​ലി​നെത്തുട​ർ​ന്ന് ഓ​ഫീ​സി​ൽ വൈ​കു​ന്നേ​ര​ത്തോ​ടെ വൈ​ദ്യു​ത ബ​ന്ധം പു​ന​സ്ഥാ​പി​ച്ചു.

കാ​വും​പ​ടി​യി​ലെ സൂ​പ്ര​ണ്ടിം​ഗ് എ​ൻ​ജി​നീ​യ​രു​ടെ ഓ​ഫീ​സി​ലേ​ക്കു​ള്ള വൈ​ദ്യു​തി​യാ​ണ് ഇ​ന്ന​ലെ രാ​വി​ലെ കെഎ​സ്ഇ​ബി വി​ച്ഛേ​ദി​ച്ച​ത്. സ​ർ​ക്കാ​ർ തു​ക അ​നു​വ​ദി​ച്ചാ​ൽ ഉ​ട​ൻ ത​ന്നെ എം​വി​ഐ​പി ബി​ൽ തു​ക അ​ട​യ്ക്കു​മെ​ന്ന എം​എ​ൽ​എ​യു​ടെ ഉ​റ​പ്പി​നെ തു​ട​ർ​ന്ന് വൈ​ദ്യു​തി ക​ണ​ക്ഷ​ൻ പു​ന​സ്ഥാ​പി​ക്കാ​ൻ കെഎ​സ്ഇ​ബി തയാ​റാ​യി. 15,000 രൂ​പ​യാ​ണ് എം​വി​ഐ​പി അ​ട​ക്കേ​ണ്ട​ത്.

1974 ൽ ​ക​ർ​ഷ​ക​ർ​ക്കും ജ​ന​ങ്ങ​ൾ​ക്കും വേ​ണ്ടി വി​ഭാ​വ​നം ചെ​യ്ത പ​ദ്ധ​തി​യാ​ണ് മൂ​വാ​റ്റു​പു​ഴ വാ​ലി ജ​ല​സേ​ച​ന പ​ദ്ധ​തി. മൂ​ല​മ​റ്റം പ​വ​ർ ഹൗ​സി​ലെ വൈ​ദ്യു​തി ഉ​ൽ​പാ​ദ​ന​ത്തി​ന് ശേ​ഷം പാ​ഴാ​യി പോ​കു​ന്ന ജ​ല​വും മ​റ്റ് സ്രോ​ത​സു​ക​ളി​ൽ നി​ന്നു​ള​ള നീ​രൊ​ഴു​ക്കും ഇ​ടു​ക്കി, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ലെ ക​ർ​ഷ​ക​ർ​ക്ക് പ്ര​യോ​ജ​ന​ക​ര​മാ​ക്കും. ക​ർ​ഷ​ക​രെ ബാ​ധി​ക്കു​ന്ന പ്ര​ശ്ന​മാ​യ​തി​നാ​ലാ​ണ് വി​ഷ​യ​ത്തി​ൽ ഇ​ട​പ്പെ​ട്ട​തെ​ന്ന് മാ​ത്യു കു​ഴ​ൽ​നാ​ട​ൻ എം​എ​ൽ​എ പ​റ​ഞ്ഞു. മ​ന്ത്രി​യെ നേ​രി​ൽ ക​ണ്ട് വൈ​ദ്യു​ത ബി​ൽ അ​ട​ക്കു​ന്ന​തി​നു​ള്ള തു​ക അ​നു​വ​ദി​ക്കു​വാ​ൻ അ​ഭ്യ​ർ​ത്ഥി​ക്കു​മെ​ന്നും എം​എ​ൽ​എ പ​റ​ഞ്ഞു.