പ​ഴ​യ കാ​ള​വ​യ​ലും അ​റ​വു​ശാ​ല​യും: സ്ഥ​ലം സ​മീ​പ​വാ​സി​ക​ൾ​ക്ക് ഭീ​ഷ​ണി
Saturday, June 29, 2024 4:59 AM IST
കോ​ത​മം​ഗ​ലം: ന​ഗ​ര​ത്തി​ലെ പ​ഴ​യ കാ​ള​വ​യ​ലും അ​റ​വു​ശാ​ല​യും പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന സ്ഥ​ലം കാ​ടു​ക​യ​റി​യ​തി​നെ തു​ട​ർ​ന്ന് ഇ​ഴ​ജ​ന്തു​ക്ക​ളു​ടെ ശ​ല്യം രൂ​ക്ഷ​മാ​യ​തോ​ടെ സ​മീ​പ​വാ​സി​ക​ൾ ഭീ​തി​യി​ലാ​ണ്. ബ്ലോ​ക്ക് ഓ​ഫീ​സ് - ബൈ​പ്പാ​സ് ലി​ങ്ക് റോ​ഡി​നോ​ട് ചേ​ർ​ന്നാ​ണ് ന​ഗ​ര​സ​ഭ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഈ ​സ്ഥ​ലം.

വ​ർ​ഷ​ങ്ങ​ൾ​ക്ക മു​ന്പ് കാ​ള​ച്ച​ന്ത​യും ക​ശാ​പ്പു​ശാ​ല​യും പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത് ഇ​വി​ടെ​യാ​ണ്. ഇ​വി​ടെ നി​ന്ന് ഇ​ഴ ജ​ന്തു​ക്ക​ൾ സ​മീ​പ പ്ര​ദേ​ശ​ത്തെ പു​ര​യി​ട​ങ്ങ​ളി​ൽ എ​ത്തു​ന്നു​ണ്ടെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. ക​ശാ​പ്പു ശാ​ല പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന കെ​ട്ടി​ടം ഏ​തു​സ​മ​യ​ത്തും നി​ലം​പൊ​ത്തു​മെ​ന്ന അ​വ​സ്ഥ​യി​ലാ​ണ്.