ഗതാഗത മന്ത്രിയുടെ നിർദേശം കാറ്റിൽ പറത്തി : ആലുവയിലെ നോ പാര്‍ക്കിംഗ് ബോര്‍ഡുകള്‍ ഒടിച്ചുമാറ്റി
Monday, July 1, 2024 4:45 AM IST
ആ​ലു​വ: ഗ​താ​ഗ​ത​ക്കു​രു​ക്ക് ഒ​ഴി​വാ​ക്കാ​നാ​യി ദേ​ശീ​യ​പാ​ത​യി​ൽ പ​റ​വൂ​ര്‍ ക​വ​ല​യി​ല്‍ ഗ​താ​ഗ​ത മ​ന്ത്രി കെ.​ബി. ഗ​ണേ​ഷ് കു​മാ​റി​ന്‍റെ നി​ര്‍​ദേ​ശ​പ്ര​കാ​രം സ്ഥാ​പി​ച്ച ’നോ ​പാ​ര്‍​ക്കിം​ഗ് ബോ​ര്‍​ഡ്’ ഒ​ടി​ച്ച് ന​ശി​പ്പി​ച്ചു. ക​ട​ക​ളു​ടെ മു​ന്നി​ലാ​യി സ​ർ​വീ​സ് റോ​ഡ​രി​കി​ൽ സ്ഥാ​പി​ച്ച ബോ​ര്‍​ഡ് നീ​ക്കി​യ ക​ട​യു​ട​മ​യ്ക്കും ജീ​വ​ന​ക്കാ​ർ​ക്കു​മെ​തി​രെ കേ​സ് എ​ടു​ക്കു​മെ​ന്ന് ആ​ലു​വ ടൗ​ൺ പോ​ലീ​സ് അ​റി​യി​ച്ചു.

പ​റ​വൂ​ർ ക​വ​ല​യി​ൽ ട്രാ​ഫി​ക് സി​ഗ്ന​ൽ കാ​ത്ത് നാ​ലു നി​ര​ക​ളി​ലാ​യി വാ​ഹ​ന​ങ്ങ​ൾ കി​ട​ക്കു​ന്ന​തി​നാ​ൽ ദേ​ശീ​യ​പാ​ത​യി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്ക് രൂ​ക്ഷ​മാ​ണ്. ഇ​ട​ത് തി​രി​ഞ്ഞ് പ​റ​വൂ​രി​ലേ​ക്ക് പോ​കു​ന്ന ബ​സു​ക​ളും സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളും ഗ​താ​ഗ​ത​ക്കു​രു​ക്കി​ൽ​പ്പെ​ടാ​റു​ണ്ട്.

ഇ​ത് ഒ​ഴി​വാ​ക്കാ​നാ​യി വാ​ഹ​ന​ങ്ങ​ള്‍​ക്ക് ഫ്രീ ​ലെ​ഫ്റ്റ് അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ക​ഴി​ഞ്ഞ മാ​സം സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച മ​ന്ത്രി നി​ർ​ദേ​ശി​ച്ചി​രു​ന്നു. ഇ​വി​ടെ​യു​ള്ള ചി​പ്സ് വി​ല്പ​ന ശാ​ല​ക​ളി​ലേ​ക്ക് വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ ടാ​ർ ചെ​യ്യാ​ത്ത സ​ർ​വീ​സ് റോ​ഡി​ലാ​ണ് പാ​ർ​ക്ക് ചെ​യ്യു​ന്ന​ത്.

ഈ ഭാഗത്തെ ഗ​താ​ഗ​തം സു​ഗ​മ​മാ​ക്കാ​നാ​യി ക​ഴി​ഞ്ഞ ശനി യാഴ്ചയാണ് പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​റ​വൂ​ർ ക​വ​ല​യി​ൽ നോ ​പാ​ർ​ക്കിം​ഗ് ബോ​ർ​ഡ് സ്ഥാ​പി​ച്ച​ത്. എ​ന്നാ​ൽ ക​ട​യി​ലെ വി​ല്പ​ന കു​റ​യു​മെ​ന്ന പേ​രി​ൽ ബോ​ർ​ഡു​ക​ൾ ഒ​ടി​ച്ചും പ​റി​ച്ചെ​ടു​ത്തും ന​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഈ ​ദൃ​ശ്യം സ​മീ​പ​ത്തെ ക​ട​ക്കാ​ര​നാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​പ്പി​ച്ച​ത്.

ഫ്രീ ​ലൈ​ഫ്റ്റി​നാ​യി സ​ർ​വീ​സ് റോ​ഡി​ന് വീ​തി കൂ​ട്ടി​യ​പ്പോ​ൾ ര​ണ്ടാ​ഴ്ച മു​മ്പ് വാ​ഹ​ന പാ​ർ​ക്കിം​ഗി​നെ ചൊ​ല്ലി വ്യാ​പാ​രി​ക​ള്‍ ത​മ്മി​ല്‍ അ​ടി​പി​ടി​യു​ണ്ടാ​യി. ജീ​വ​ന​ക്കാ​ര്‍ സ​മീ​പ​ത്തെ ക​ട​യു​ട​മ​യെ​യും കു​ടും​ബാം​ഗ​ങ്ങ​ളെ​യും ക​മ്പി വ​ടി​ക്ക് അ​ടി​ച്ച് പ​രി​ക്കേ​ല്‍​പ്പി​ച്ചി​രു​ന്നു. ഈ ​കേ​സ് ന​ട​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് പു​തി​യ സം​ഭ​വ വി​കാ​സം.